നവീൻ ബാബുവിന്റെ മരണം അതീവ ദുഃഖകരം, ശക്‌തമായ നടപടി ഉണ്ടാകും; മുഖ്യമന്ത്രി

നിർഭയമായും നീതിയുക്‌തമായും ജോലി ചെയ്യുന്നവരെ സംരക്ഷിക്കും. അത്തരക്കാരുടെ ആത്‌മാഭിമാനം ചോദ്യം ചെയ്യാൻ ആരെയും അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

By Senior Reporter, Malabar News
Pinarayi Vijayan
Ajwa Travels

തിരുവനന്തപുരം: എഡിഎം നവീൻ ബാബുവിന്റെ മരണം അതീവ ദുഃഖകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത്തരത്തിൽ ഒരു ദുരന്തം ഇനി നാട്ടിൽ ഉണ്ടാകരുതെന്ന് പറഞ്ഞ മുഖ്യമന്ത്രി, വിഷയത്തിൽ ശക്‌തമായ നടപടി ഉണ്ടാകുമെന്നും വ്യക്‌തമാക്കി. സെക്രട്ടറിയേറ്റ് എംപ്ളോയീസ് അസോസിയേഷൻ സമ്മേളനം ഉൽഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എഡിഎമ്മിന്റെ മരണത്തിൽ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടും സിപിഎം നേതാവുമായ ദിവ്യക്കെതിരെ നടപടി ഉണ്ടാകുമെന്ന് പരോക്ഷമായി സൂചിപിച്ചുകൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. സംഭവം വിവാദമായത് മുതൽ മൗനം പാലിച്ച മുഖ്യമന്ത്രി ഒമ്പതാം ദിവസമാണ് പരസ്യ പ്രതികരണത്തിന് തയ്യാറായത്.

നിർഭയമായും നീതിയുക്‌തമായും ജോലി ചെയ്യുന്നവരെ സംരക്ഷിക്കും. അത്തരക്കാരുടെ ആത്‌മാഭിമാനം ചോദ്യം ചെയ്യാൻ ആരെയും അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. വകുപ്പുകൾക്കിടയിലെ ഫയൽ നീക്കത്തിന് കാലതാമസം ഉണ്ടാകരുത്. അവരവർ തീരുമാനിക്കേണ്ട കാര്യങ്ങളിൽ അവരവർ തീരുമാനം എടുക്കണം. ഫയലുകൾ വെച്ച് തട്ടിക്കളിക്കരുതെന്നും മുഖ്യമന്ത്രി നിർദ്ദേശം നൽകി. സ്‌ഥലംമാറ്റം പൂർണമായും ഓൺലൈൻ ആക്കും. അർഹത അനുസരിച്ച് സ്‌ഥലംമാറ്റം ഉണ്ടാകുമെന്നും മുഖ്യമന്ത്രി ഉറപ്പ് നൽകി.

Most Read| ‘പ്രസിഡണ്ട് ഒരാഴ്‌ചക്കുള്ളിൽ രാജിവെക്കണം’; ബംഗ്ളാദേശിൽ വീണ്ടും പ്രക്ഷോഭം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE