കോയമ്പത്തൂർ: കോയമ്പത്തൂർ സ്ഫോടന കേസിലെ പ്രതി ടൈലർ രാജ (48) പിടിയിൽ. 26 വർഷങ്ങൾക്ക് ശേഷമാണ് ഇയാൾ പിടിയിലായത്. ബെംഗളൂരുവിൽ നിന്ന് ഭീകരവിരുദ്ധ സ്ക്വാഡിന്റെ പ്രത്യേക സംഘമാണ് രാജയെ പിടികൂടിയത്. കോയമ്പത്തൂർ പോലീസ് റിക്രൂട്ട്മെന്റ് സ്കൂളിൽ ഇയാളെ ചോദ്യം ചെയ്തുവരികയാണ്.
അൽ ഉമയ്ക്ക് വേണ്ടി ബോംബ് നിർമിച്ച ഇയാൾ നിരവധി കൊലക്കേസുകളിലും പ്രതിയാണ്. 1998 ഫെബ്രുവരി 14ന് 58 പേർ കൊല്ലപ്പെടുകയും 200ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്ത സ്ഫോടനത്തിന് ശേഷം രാജ ഒളിവിലായിരുന്നു.
തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിന് മുൻപ് രാജ തയ്യൽക്കാരനായിരുന്നു എന്നാണ് പോലീസ് പറയുന്നത്. കോയമ്പത്തൂരിലെ വല്ലാൽ നഗറിൽ വീട് വാടകയ്ക്കെടുത്തിരുന്ന രാജ അവിടെയാണ് സ്ഫോടനത്തിന് ആവശ്യമായ ബോംബുകൾ നിർമിച്ച് സൂക്ഷിച്ചിരുന്നത്.
Most Read| ആയമ്പാറയിൽ ഓരില ചെന്താമര വിരിഞ്ഞത് നാട്ടുകാർക്ക് കൗതുകമായി