തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ ഭാഗികമായി കോളേജുകൾ തുറക്കുന്നു. കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ ലഭിച്ചതിന് പിന്നാലെയാണ് സംസ്ഥാനത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാൻ അധികൃതർ തീരുമാനിച്ചത്. അവസാന വർഷ പിജി, ഡിഗ്രി ക്ളാസുകളാണ് ഇന്ന് മുതൽ തുറക്കുന്നത്.
പിജി ക്ളാസുകളിൽ മുഴുവൻ വിദ്യാർഥികൾക്കും പ്രവേശനം നൽകും. അതേസമയം ഡിഗ്രി ക്ളാസുകളിൽ പകുതി വീതം കുട്ടികളെ ഷിഫ്റ്റ് അനുസരിച്ചായിരിക്കും പ്രവേശിപ്പിക്കുക. കർശന മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടായിരിക്കും സംസ്ഥാനത്ത് കോളേജുകളിൽ നേരിട്ട് അധ്യയനം ആരംഭിക്കുന്നത്. കൂടാതെ സംസ്ഥാനത്ത് കോളേജുകളിൽ എല്ലാ ക്ളാസുകളും ഒക്ടോബർ 18ആം തീയതി മുതൽ തുറക്കാനും തീരുമാനിച്ചിട്ടുണ്ട്. ഒപ്പം മറ്റ് പരിശീലന ക്ളാസുകൾക്കും അന്ന് മുതൽ ആരംഭിക്കാൻ അധികൃതർ അനുമതി നൽകിയിട്ടുണ്ട്.
കോളേജുകളിൽ ക്ളാസുകൾ പൂർണമായും തുറക്കുമ്പോൾ വിദ്യാർഥികളും അധ്യാപകരും കോവിഡ് വാക്സിന്റെ രണ്ടു ഡോസും സ്വീകരിക്കണമെന്നാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. കൂടാതെ കാമ്പസിനുള്ളിൽ വിദ്യാർഥികൾ കർശനമായും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്നും, ഇക്കാര്യം കോളേജ് അധികൃതർ ഉറപ്പ് വരുത്തണമെന്നും അധികൃതർ വ്യക്തമാക്കി.
Read also: വാഹനം ഇടിച്ചുകയറ്റിയത് മനഃപൂർവം; രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം







































