കൊച്ചി: നടൻ മുകേഷ് അടക്കം ഏഴുപേർക്കെതിരെ നൽകിയ ലൈംഗിക പരാതി പിൻവലിക്കുന്നുവെന്ന് ആലുവ സ്വദേശിയായ നടി. കേസുകൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘത്തിന് ഉടൻ ഇ-മെയിൽ അയക്കുമെന്നും നടി വ്യക്‌തമാക്കി.
തനിക്കെതിരെ എടുത്ത കേസിൽ സർക്കാരും പോലീസും ഏകപക്ഷീയമായ നിലപാട് സ്വീകരിച്ചു എന്ന് ആരോപിച്ചാണ് നടി പരാതി പിൻവലിക്കുന്നത്. വ്യാജ പരാതിയായിരുന്നിട്ടും പോക്‌സോ കേസിൽ തന്നെ സർക്കാരും പോലീസും വേട്ടയാടാൻ ശ്രമിക്കുന്നുവെന്നും നടി ആരോപിച്ചു.
കേസ് പിൻവലിക്കാനുള്ള നടപടികൾ ഉടൻ ആരംഭിക്കുമെന്ന് നടി അറിയിച്ചു. എഐജി പൂങ്കുഴലിക്ക് കത്ത് നൽകുമെന്ന് പരാതിക്കാരി പറഞ്ഞു. സർക്കാരാണ് എന്നെ സംരക്ഷിക്കേണ്ടിയിരുന്നത്. എന്നാൽ, പോക്‌സോ കേസിൽ വ്യക്‌തത ഉണ്ടായിട്ടില്ല. സർക്കാർ അനങ്ങിയിട്ടില്ലെന്നും പോക്‌സോ പരാതിക്ക് പിന്നിൽ മുകേഷോ ജയസൂര്യയോ ഇവർ പറഞ്ഞു ചെയ്യിപ്പിച്ചതാണെന്ന് നടി ആരോപിച്ചു.
നടൻമാരായ എം മുകേഷ് എംഎൽഎ, മണിയൻപിള്ള രാജു, ഇടവേള ബാബു, ജയസൂര്യ എന്നിവർക്കെതിരെയാണ് നടി ആരോപണവുമായി രംഗത്തുവന്നത്. ഹേമ കമ്മിറ്റി റിപ്പോർട് പുറത്തുവന്നതിന് പിന്നാലെയായിരുന്നു നടിയുടെ വെളിപ്പെടുത്തൽ. സംസ്‌ഥാനത്ത് വൻ വിവാദമായി മാറിയ സംഭവത്തിലാണ് നടിയുടെ പിൻമാറ്റം.
Most Read| നിന്ന നിൽപ്പിൽ ഗിന്നസ് ബുക്കിൽ കയറിയ കോഴി! ഇതാണ് മക്കളെ ‘കോഴിക്കെട്ടിടം’