കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപിനെതിരെ പുതിയ ആരോപണങ്ങളുമായി രംഗത്ത് വന്ന സംവിധായകൻ ബാലചന്ദ്രകുമാറിന് എതിരെ പീഡന പരാതി. കണ്ണൂർ സ്വദേശിനിയായ യുവതിയാണ് കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകിയത്.
10 വർഷം മുമ്പ് സിനിമാ ഗാനരചയിതാവിന്റെ കൊച്ചിയിലെ വീട്ടിൽ വെച്ച് പീഡിപ്പിച്ചെന്നാണ് പരാതി. ജോലി വാഗ്ദാനം ചെയ്ത് വിളിച്ച് വരുത്തിയ ശേഷം ബലമായി പീഡിപ്പിച്ചെന്നാണ് യുവതിയുടെ ആരോപണം. പീഡന ദൃശ്യങ്ങൾ പകർത്തി ബാലചന്ദ്രകുമാർ ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു.
Read Also: അന്വേഷണം പാതിവഴിയിൽ; ഇടുക്കിയിലെ ചന്ദന മോഷണം തുടരുന്നു







































