കോഴിക്കോട്: എംഎസ്എഫ് സംസ്‌ഥാന പ്രസിഡണ്ട് പികെ നവാസിനെതിരായ പരാതിയില്‍ വനിത വിദ്യാര്‍ഥിനി സംഘടനയായ ഹരിതയുടെ രണ്ട് സംസ്‌ഥാന ഭാരവാഹികളുടെ മൊഴി രേഖപ്പെടുത്തി. ചെമ്മങ്ങാട് ഇന്‍സ്‌പെക്‌ടര്‍ അനിത കുമാരിയുടെ നേതൃത്വത്തിലായിരുന്നു നടപടി.
പരാതി നല്‍കിയ മറ്റ് എട്ട് ഭാരവാഹികളുടെയും മൊഴി അടുത്ത ദിവസങ്ങളില്‍ രേഖപ്പെടുത്തും. എംഎസ്എഫ് ദേശീയ വൈസ് പ്രസിഡണ്ട് അഡ്വ. ഫാത്തിമ തഹ്‌ലിയയില്‍ നിന്നും പോലീസ് മൊഴി എടുത്തിട്ടുണ്ടെന്നാണ് വിവരം. സാക്ഷിയെന്ന നിലയിലാണ് ഫാത്തിമയുടെ മൊഴി എടുത്തത്.
ഹരിത നേതാക്കളുടെ പരാതി നേരിട്ട് കേള്‍ക്കാന്‍ മുസ്‌ലിം ലീഗ് സംസ്‌ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഫാത്തിമ തഹ്‌ലിയയും പങ്കെടുത്തിരുന്നു. പികെ നവാസ് അടക്കമുള്ള എംഎസ്എഫ് നേതാക്കള്‍ക്കെതിരെ സംസ്‌ഥാന വനിത കമ്മീഷന് ഹരിത നല്‍കിയ പരാതിയില്‍ വള്ളയില്‍ പോലീസാണ് കേസെടുത്തിരിക്കുന്നത്.
Read Also: കാട്ടുപന്നികളെ വെടിവച്ചു കൊല്ലാനുള്ള നടപടി; സംരക്ഷിത വനപ്രദേശങ്ങൾ ഒഴിവാക്കുന്നതിൽ ആശങ്ക







































