മുംബൈ: മറാത്തി ചിത്രത്തിൽ കുട്ടികളെ മോശമായി ചിത്രീകരിച്ചുവെന്ന് പരാതി ഉയർന്നതിനെ തുടർന്ന് സംവിധായകൻ മഹേഷ് മഞ്ജരേക്കറിനെതിരെ കേസ്. മാഹിം പോലീസാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഐപിസി സെക്ഷൻ 292, 34, പോക്സോ സെക്ഷൻ 14 എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
സാമൂഹ്യ പ്രവർത്തകയായ സീമ ദേശ്പാണ്ഡെയാണ് സംവിധായകനെതിരെ പരാതി നൽകിയിരിക്കുന്നത്. മുംബൈ സെക്ഷൻ കോടതി എഫ്ഐആർ രജിസ്റ്റർ ചെയ്ത് സംഭവത്തിൽ അന്വേഷണം ആരംഭിച്ച് റിപ്പോർട് സമർപ്പിക്കാൻ പോലീസിനോട് ആവശ്യപ്പെട്ടു. സംഭവത്തിൽ ഇതുവരെ മഹേഷ് മഞ്ജരേക്കറിനെ അറസ്റ്റ് ചെയ്തിട്ടില്ല.
Most Read: ഇൻകം ടാക്സിൽ ജോലി വാഗ്ദാനം, പണം തട്ടി മുങ്ങും; തട്ടിപ്പുകാർക്കെതിരെ ജാഗ്രത







































