വയനാട്: ജില്ലയിലെ കൂടുതൽ പ്രദേശങ്ങളിൽ സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. ഇതോടെ 14 ഗ്രാമപഞ്ചായത്തുകളിലും 56 നഗരസഭാ ഡിവിഷനുകളും സമ്പൂർണ ലോക്ക്ഡൗണായി.
പ്രതിവാര രോഗവ്യാപന നിരക്ക് ഏഴിന് മുകളിലുള്ള ജില്ലയിലെ ഗ്രാമപഞ്ചായത്തുകളിലും നഗരസഭാ ഡിവിഷനുകളിലും ലോക്ക്ഡൗൺ പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ഡോ.അദീല അബ്ദുള്ളയാണ് ഉത്തരവിറക്കിയത്. ജില്ലയിലെ തിരുനെല്ലി, പടിഞ്ഞാറത്തറ, തരിയോട്, വെങ്ങപ്പള്ളി, പൊഴുതന, വൈത്തിരി, മുട്ടിൽ, പുൽപള്ളി, മുള്ളൻകൊല്ലി, പൂതാടി, മീനങ്ങാടി, അമ്പലവയൽ, നെൻമേനി, നൂൽപ്പുഴ, എന്നീ പഞ്ചായത്തുകളിലും കൽപറ്റ, സുൽത്താൻ ബത്തേരി, മാനന്തവാടി നഗരസഭകളിലെ 56 ഡിവിഷനുകളിലുമാണ് സമ്പൂർണ ലോക്ക്ഡൗൺ.
നാളെ മുതൽ പ്രാബല്യത്തിലാകുന്ന നിയന്ത്രണങ്ങൾ ഒരാഴ്ച വരെ തുടരും.
Also Read: നെടുമങ്ങാട് ഇരുപതുകാരിയെ കുത്തി പരിക്കേൽപ്പിച്ചു; യുവാവ് അറസ്റ്റിൽ







































