തിരുവനന്തപുരം: കോവിഡ് ബാധിച്ച് മരിച്ച കോൺഗ്രസ് പ്രവർത്തകന്റെ മൃതദേഹം കാണാനില്ലെന്ന് പരാതി. കൊല്ലം ഡിസിസി പ്രസിഡണ്ട് ബിന്ദു കൃഷ്‌ണയാണ് പരാതി നൽകിയത്. കിളികൊല്ലൂർ സ്വദേശി ശ്രീനിവാസന്റെ മൃതദേഹമാണ് കാണാതായത്.
കോൺഗ്രസ് ബൂത്ത് പ്രസിഡണ്ടാണ് ശ്രീനിവാസൻ. ജില്ലാ ആശുപത്രി മോർച്ചറിയിൽ നിന്നുമാണ് ശ്രീനിവാസന്റെ മൃതദേഹം കാണാതായത്. മൃതദേഹം മറ്റൊരിടത്ത് മാറി നൽകി എന്നാണ് ബിന്ദു കൃഷ്‌ണ പരാതിയിൽ പറയുന്നത്. പുതിയ ആരോഗ്യമന്ത്രി വീണാ ജോർജിന് ലഭിച്ച ആദ്യ പരാതിയാണിത്.
Also Read: സർക്കാർ ജനവിശ്വാസത്തോട് നൂറ് ശതമാനം നീതി പുലർത്തും; എ വിജയരാഘവൻ