മുംബൈ: മുതിർന്ന കോൺഗ്രസ് നേതാവ് രജനി പാട്ടീൽ മഹാരാഷ്‍ട്രയില്‍ നിന്നും രാജ്യസഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ഒക്‌ടോബര്‍ നാലിനാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. എന്നാൽ ബിജെപി സ്‌ഥാനാർഥി പത്രിക പിന്‍വലിച്ചതോടെ രജനീ പാട്ടീലിന് നിലവിൽ എതിരാളികൾ ഇല്ല. കോൺഗ്രസ് നേതാവ് രാജീവ് സാതവ് കോവിഡ് ബാധിച്ചു മരിച്ചതിനെ തുടർന്നാണ് രാജ്യസഭയിലേക്ക് തിരഞ്ഞെടുപ്പ് നടത്തേണ്ടി വന്നത്.
കോൺഗ്രസിന്റെ സംസ്‌ഥാന അധ്യക്ഷൻ നാനാ പട്ടോലെയും നിയമസഭയിലെ പാർട്ടി നേതാവും റവന്യൂ മന്ത്രിയുമായ ബാലാസാഹേബ് തോറാട്ടും പ്രതിപക്ഷ നേതാവ് ദേവേന്ദ്ര ഫഡ്നാവിസിനെ കണ്ട് തിരഞ്ഞെടുപ്പ് എതിരില്ലാതെ നടത്താനുള്ള സാഹചര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് ബിജെപി തങ്ങളുടെ സ്‌ഥാനാർഥിയെ പിന്‍വലിച്ചത്.
Read also: ഭാരത് ബന്ദ്; പ്രതിഷേധത്തിനിടെ സിംഗുവിൽ കർഷകൻ മരിച്ചു







































