ബിജെപി സ്‌ഥാനാർഥി പിൻമാറി; രജനി പാട്ടീൽ രാജ്യസഭയിലേക്ക്

By Syndicated , Malabar News
Rajni-patil
Ajwa Travels

മുംബൈ: മുതിർന്ന കോൺഗ്രസ് നേതാവ് രജനി പാട്ടീൽ മഹാരാഷ്‍ട്രയില്‍ നിന്നും രാജ്യസഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ഒക്‌ടോബര്‍ നാലിനാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. എന്നാൽ ബിജെപി സ്‌ഥാനാർഥി പത്രിക പിന്‍വലിച്ചതോടെ രജനീ പാട്ടീലിന് നിലവിൽ എതിരാളികൾ ഇല്ല. കോൺഗ്രസ്​ നേതാവ്​ രാജീവ് സാതവ് കോവിഡ് ബാധിച്ചു മരിച്ചതിനെ തുടർന്നാണ് രാജ്യസഭയിലേക്ക് തിരഞ്ഞെടുപ്പ് നടത്തേണ്ടി വന്നത്.

കോൺഗ്രസിന്റെ സംസ്‌ഥാന അധ്യക്ഷൻ നാനാ പട്ടോലെയും നിയമസഭയിലെ പാർട്ടി നേതാവും റവന്യൂ മന്ത്രിയുമായ ബാലാസാഹേബ് തോറാട്ടും പ്രതിപക്ഷ നേതാവ് ദേവേന്ദ്ര ഫഡ്നാവിസിനെ കണ്ട് തിരഞ്ഞെടുപ്പ് എതിരില്ലാതെ നടത്താനുള്ള സാഹചര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് ബിജെപി തങ്ങളുടെ സ്‌ഥാനാർഥിയെ പിന്‍വലിച്ചത്.

Read also: ഭാരത് ബന്ദ്‌; പ്രതിഷേധത്തിനിടെ സിംഗുവിൽ കർഷകൻ മരിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE