കോഴിക്കോട്: കോൺഗ്രസ് സംഘടിപ്പിക്കുന്ന പലസ്‌തീൻ ഐക്യദാർഢ്യ റാലിക്ക് കോഴിക്കോട് ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചു. കോഴിക്കോട് കടപ്പുറത്തെ വേദി നൽകാനാവില്ലെന്നാണ് ജില്ലാ ഭരണകൂടം അറിയിച്ചത്. ഈ മാസം 23നാണ് കോൺഗ്രസ് പലസ്‌തീൻ ഐക്യദാർഢ്യ റാലി സംഘടിപ്പിക്കുന്നത്.
ഇതേ വേദിയിൽ 25ന് സർക്കാരിന്റെ നവകേരള സദസ് നടക്കുന്നുണ്ട്. ഇക്കാരണം പറഞ്ഞാണ് വേദി നിഷേധിച്ചതെന്ന് ഡിസിസി പ്രസിഡണ്ട് പ്രവീൺ കുമാർ പറഞ്ഞു. പലസ്‌തീൻ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കെപിസിസിയുടെ നേതൃത്വത്തിലാണ് കോഴിക്കോട് കടപ്പുറത്ത് വമ്പിച്ച റാലി സംഘടിപ്പിക്കാൻ തീരുമാനിച്ചിരുന്നത്.
എല്ലാ മതേതര-ജനാധിപത്യ വിശ്വാസികളെയും അണിനിരത്തി ഈ മാസം 23ന് വൈകിട്ട് 4.30നാണ് കോൺഗ്രസിന്റെ നേതൃത്വത്തിൽ പലസ്‌തീൻ ഐക്യദാർഢ്യ റാലി സംഘടിപ്പിക്കുകയെന്നാണ് കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ പറഞ്ഞത്. റാലിയുടെ വിജയത്തിനും മറ്റു പരിപാടികൾ ഏകോപിപ്പിക്കുന്നതിനുമായി കോഴിക്കോട് എംപി എംകെ രാഘവൻ ചെയർമാനും ഡിസിസി പ്രസിഡണ്ട് അഡ്വ. പ്രവീൺ കുമാർ കൺവീനറുമായ സമിതിക്ക് കെപിസിസി രൂപം നൽകിയിരുന്നു.
Tech| വർഷങ്ങളായി ജി-മെയിൽ തുറക്കാത്തവരാണോ? അക്കൗണ്ടുകൾ പൂട്ടാൻ ഗൂഗിൾ പണി തുടങ്ങി!








































