കോൺഗ്രസ് പലസ്‌തീൻ ഐക്യദാർഢ്യ റാലി; അനുമതി നിഷേധിച്ചു കോഴിക്കോട് ജില്ലാ ഭരണകൂടം

കോഴിക്കോട് കടപ്പുറത്തെ വേദി നൽകാനാവില്ലെന്നാണ് ജില്ലാ ഭരണകൂടം അറിയിച്ചത്. ഇതേ വേദിയിൽ 25ന് സർക്കാരിന്റെ നവകേരള സദസ് നടക്കുന്നുണ്ട്. ഇക്കാരണം പറഞ്ഞാണ് വേദി നിഷേധിച്ചതെന്ന് ഡിസിസി പ്രസിഡണ്ട് പ്രവീൺ കുമാർ പറഞ്ഞു.

By Trainee Reporter, Malabar News
loksabha election
Representational Image
Ajwa Travels

കോഴിക്കോട്: കോൺഗ്രസ് സംഘടിപ്പിക്കുന്ന പലസ്‌തീൻ ഐക്യദാർഢ്യ റാലിക്ക് കോഴിക്കോട് ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചു. കോഴിക്കോട് കടപ്പുറത്തെ വേദി നൽകാനാവില്ലെന്നാണ് ജില്ലാ ഭരണകൂടം അറിയിച്ചത്. ഈ മാസം 23നാണ് കോൺഗ്രസ് പലസ്‌തീൻ ഐക്യദാർഢ്യ റാലി സംഘടിപ്പിക്കുന്നത്.

ഇതേ വേദിയിൽ 25ന് സർക്കാരിന്റെ നവകേരള സദസ് നടക്കുന്നുണ്ട്. ഇക്കാരണം പറഞ്ഞാണ് വേദി നിഷേധിച്ചതെന്ന് ഡിസിസി പ്രസിഡണ്ട് പ്രവീൺ കുമാർ പറഞ്ഞു. പലസ്‌തീൻ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കെപിസിസിയുടെ നേതൃത്വത്തിലാണ് കോഴിക്കോട് കടപ്പുറത്ത് വമ്പിച്ച റാലി സംഘടിപ്പിക്കാൻ തീരുമാനിച്ചിരുന്നത്.

എല്ലാ മതേതര-ജനാധിപത്യ വിശ്വാസികളെയും അണിനിരത്തി ഈ മാസം 23ന് വൈകിട്ട് 4.30നാണ് കോൺഗ്രസിന്റെ നേതൃത്വത്തിൽ പലസ്‌തീൻ ഐക്യദാർഢ്യ റാലി സംഘടിപ്പിക്കുകയെന്നാണ് കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ പറഞ്ഞത്. റാലിയുടെ വിജയത്തിനും മറ്റു പരിപാടികൾ ഏകോപിപ്പിക്കുന്നതിനുമായി കോഴിക്കോട് എംപി എംകെ രാഘവൻ ചെയർമാനും ഡിസിസി പ്രസിഡണ്ട് അഡ്വ. പ്രവീൺ കുമാർ കൺവീനറുമായ സമിതിക്ക് കെപിസിസി രൂപം നൽകിയിരുന്നു.

Tech| വർഷങ്ങളായി ജി-മെയിൽ തുറക്കാത്തവരാണോ? അക്കൗണ്ടുകൾ പൂട്ടാൻ ഗൂഗിൾ പണി തുടങ്ങി!

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE