പാലക്കാട്: മലമ്പുഴയിൽ കോൺഗ്രസ് വോട്ട് വിറ്റെന്ന് ഇടത് മുന്നണി സ്ഥാനാർഥി എ പ്രഭാകരൻ. കോൺഗ്രസ് മലമ്പുഴയിൽ മൂന്നാം സ്ഥാനത്ത് പോകും. വിൽക്കാൻ തയ്യാറായി കോൺഗ്രസും, വാങ്ങാൻ തയ്യാറായി ബിജെപിയും നടക്കുകയാണ്. നാട്ടിലാകെ ഇക്കാര്യം പാട്ടാണെന്നും കോൺഗ്രസും ബിജെപിയും ഒരു ബൂത്തിലാണ് തിരഞ്ഞെടുപ്പു ദിവസം ഇരുന്നതെന്നും എ പ്രഭാകരൻ ആരോപിച്ചു. വോട്ടു വിറ്റാലും മലമ്പുഴയിൽ എൽഡിഎഫ് വിജയിക്കുമെന്നും എ പ്രഭാകരൻ പറഞ്ഞു.
എന്നാൽ പ്രഭാകരനും സിപിഎമ്മിനും മറുപടിയുമായി ബിജെപിയും രംഗത്തെത്തി. ആരുടെയും വോട്ട് വാങ്ങേണ്ട ആവശ്യം ബിജെപിക്ക് ഇല്ലെന്ന് മലമ്പുഴയിലെ ബിജെപി സ്ഥാനാർഥി സി കൃഷ്ണകുമാർ പറഞ്ഞു. കോൺഗ്രസിന്റെയും സിപിഎമ്മിന്റെയും വോട്ടുകൾ തനിക്ക് ലഭിച്ചിട്ടുണ്ടെന്ന് കൃഷ്ണകുമാർ പറഞ്ഞു. രണ്ട് പാർട്ടികൾക്കും എതിരെയുള്ള വികാരം കൊണ്ടാണ്. ആരുമായും ബിജെപിക്ക് കൂട്ടുകെട്ടില്ല. അടിയൊഴുക്ക് ബിജെപിക്ക് അനുകൂലമാണെന്നും കൃഷ്ണകുമാർ ചൂണ്ടിക്കാട്ടി.
Read Also: ഓൺലൈൻ റമ്മി നിയമവിരുദ്ധം; സംസ്ഥാന സർക്കാർ നടപടി ശരിവെച്ച് ഹൈക്കോടതി







































