പാലക്കാടും മലമ്പുഴയിലും വോട്ട് കച്ചവടം; ആരോപണവുമായി ബിജെപി

By News Desk, Malabar News
bjp
Ajwa Travels

പാലക്കാട്: മലമ്പുഴ, പാലക്കാട് മണ്ഡലങ്ങളിൽ വോട്ട് കച്ചവട ആരോപണവുമായി ബിജെപി. മലമ്പുഴയിൽ സിപിഎമ്മിന് കോൺഗ്രസ് വോട്ട് മറിച്ചപ്പോൾ പാലക്കാട് സിപിഎം പ്രത്യുപകാരം ചെയ്‌തുവെന്ന്‌ ബിജെപി ജനറൽ സെക്രട്ടറി സി കൃഷ്‌ണകുമാർ ആരോപിച്ചു. മലമ്പുഴയിൽ കോൺഗ്രസ് ആധിപത്യമുള്ള സ്‌ഥലങ്ങളിൽ അവർ മൂന്നാമത് എത്തിയത് ഈ കച്ചവടത്തിന് തെളിവാണ്. ബിജെപിയുടെ സംഘടനാ സംവിധാനം മലമ്പുഴയിൽ ശക്‌തമായിരുന്നുവെന്നും സി കൃഷ്‌ണകുമാർ പറഞ്ഞു.

നിയമസഭാ തിരഞ്ഞെടുപ്പിൽ അട്ടിമറി വിജയം പ്രതീക്ഷിച്ച് സംപൂജ്യരായതിന്റെ ഞെട്ടൽ ബിജെപി നേതൃത്വത്തിന് ഇതുവരെ മാറിയിട്ടില്ല. കഷ്‌ടപ്പെട്ട് തുറന്ന നേമത്തെ അക്കൗണ്ട് ഉൾപ്പടെ നഷ്‌ടപ്പെട്ടതിൽ ദേശീയ നേതൃത്വത്തിന് മുന്നിൽ വിശദീകരണം നൽകാൻ പാർട്ടി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പാടുപെടും.

മൽസരിച്ച രണ്ട് മണ്ഡലങ്ങളിലും തോൽവി നേരിട്ട സുരേന്ദ്രനും പ്രതിസന്ധിയിലാണ്. രണ്ടാം സ്‌ഥാനത്തേക്ക്‌ എത്തിയ പാലക്കാടും നേമത്തും മഞ്ചേശ്വരത്തുമെല്ലാം വർഗീയ ദ്രുവീകരണം ഉണ്ടായെന്നാണ് സുരേന്ദ്രന്റെ ആരോപണം.

Also Read: ചോദ്യമുനകൾക്ക് മുന്നിൽ സുരേന്ദ്രൻ; പുനഃസംഘടനക്ക് സാധ്യത

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE