ഒറ്റപ്പാലത്ത് വോട്ടർ ഐഡി കാർഡുകൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ

By Desk Reporter, Malabar News
Representational Image
Ajwa Travels

പാലക്കാട്: ഒറ്റപ്പാലത്ത് വോട്ടർ ഐഡി കാർഡുകൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. ഒറ്റപ്പാലം സബ് രജിസ്ട്രാർ ഓഫീസിന്റെ എതിർവശത്തായാണ് വോട്ടർ ഐഡി കാർഡുകൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. പ്‌ളാസ്‌റ്റിക് കവറിൽ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് ഇവ കണ്ടെത്തിയത്.

കടപ്പഴിപ്പുറം ഗ്രാമപഞ്ചായത്തിലെ അഴിയന്നൂർ പ്രദേശത്തുളളവരുടെ വോട്ടർ ഐഡി കാർഡുകളാണ് ഉപേക്ഷിക്കപ്പെട്ടവയിൽ കൂടുതലും. പുതിയ വോട്ടർമാരുടെ വോട്ടർ ഐഡികളും പുതുക്കിയ വോട്ടർമാരുടെ കാർഡുകളും ഉൾപ്പടെ അമ്പതോളം കാർഡുകളാണ് കണ്ടെത്തിയത്. പുതുക്കാൻ കൊടുത്തവരുടെ പഴയ കാർഡുകളും ഇക്കൂട്ടത്തിൽ ഉണ്ട്.

സംഭവത്തിൽ കോൺഗ്രസ് പ്രതിഷേധവുമായി രംഗത്തെത്തി. ഐഡി കാർഡുകൾ ഉദ്യോഗസ്‌ഥർ ബോധപൂർവം വിതരണം ചെയ്യാതെ ഉപേക്ഷിച്ചതാണ് എന്നാണ് കോൺഗ്രസിന്റെ പരാതി. തോൽവിയിൽ വിറളി പൂണ്ട സിപിഎം അനുഭാവികളായ ഉദ്യോഗസ്‌ഥർ ജനാധിപത്യ പ്രക്രിയ അട്ടിമറിക്കാൻ വേണ്ടിയാണ് ഇപ്രകാരം ചെയ്‌തതെന്നും കോൺഗ്രസ് ആരോപിച്ചു. എന്നാൽ ഇത് പഴയ കാർഡുകളാണ് എന്നാണ് ഉദ്യോഗസ്‌ഥർ പറയുന്നത്.

Also Read:  ബംഗാൾ വിവേകാനന്ദന്റെ മണ്ണ്; വർഗീയത വാഴില്ലെന്ന് പി ചിദംബരം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE