തപാൽ വോട്ട് കവറിൽ ഒപ്പില്ല; ആരോപണവുമായി ബിജെപി; പാലക്കാട് വോട്ടെണ്ണൽ വൈകി

By News Desk, Malabar News
bjp
Ajwa Travels

പാലക്കാട്: മണ്ഡലത്തിൽ 6 തപാൽ വോട്ടുകളിൽ കവറിന് മുകളിൽ ഒപ്പിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി ബിജെപി രംഗത്ത്. കവറുകൾ മാറ്റിവെക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു. ഈ കവറുകൾ അസാധുവാകാൻ സാധ്യതയുണ്ട്. ബിജെപി പ്രവർത്തകർ തർക്കം ഉന്നയിച്ചാൽ വോട്ടെണ്ണൽ എട്ടരയായിട്ടും ആരംഭിക്കാനായില്ല.

രാവിലെ 8 മണിക്ക് തപാൽ വോട്ട് എണ്ണാൻ എടുത്തപ്പോൾ തന്നെ ബിജെപി പ്രശ്‌നം ചൂണ്ടിക്കാട്ടിയിരുന്നു. തർക്കം പരിഹരിച്ച് ഉടൻ തന്നെ വോട്ട് എണ്ണിത്തുടങ്ങി. ഇ ശ്രീധരനാണ് ഇവിടെ ബിജെപി സ്‌ഥാനാർഥി. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ശ്രീധരൻ ലീഡ് നിലനിർത്തുകയാണ്.

Also Read: നാലിടത്ത് ലീഡ് നില ഉയർത്തി ബിജെപി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE