പാലക്കാട്: മലമ്പുഴയിലെ 13 ആദിവാസി കോളനികളിൽ സൗജന്യ വൈഫൈ സംവിധാനം ഏർപ്പെടുത്തി. മലമ്പുഴയിൽ നടന്ന സൗജന്യ വൈഫൈ കണക്ഷൻ ലഭ്യമാക്കുന്നതിന്റെ സ്വിച്ച് ഓൺ കർമം കേന്ദ്രമന്ത്രി വി മുരളീധരൻ നിർവഹിച്ചു. കുട്ടികൾക്ക് കൂടുതൽ പഠനസൗകര്യം ഉറപ്പിക്കുന്നതിനൊപ്പം എല്ലാവരിലേക്കും വിവര സാങ്കേതിക വിദ്യയുടെ നൂതന സംവിധാനങ്ങൾ എത്തിച്ച് ഡിജിറ്റൽ വേർതിരിവ് ഇല്ലാതാക്കുമെന്ന് മുരളീധരൻ പറഞ്ഞു.
രാജ്യം സമ്പൂർണ ഡിജിറ്റൽ മികവിലേക്ക് ഉയരുന്നതിനുള്ള ശ്രമത്തിലാണെന്നും, ആദിവാസി വിഭാഗങ്ങൾക്ക് കൂടുതൽ മുൻഗണന നൽകുമെന്നും അദ്ദേഹം പറഞ്ഞു. മലമ്പുഴ പഞ്ചായത്തിൽ ഇന്റർനെറ്റ് സൗകര്യം ഇല്ലാത്ത 13 ആദിവാസി ഊരുകളിലാണ് സൗജന്യ വൈഫൈ കണക്ഷൻ ലഭ്യമാക്കിയത്.
പാറക്കുളം, മുതുകുളം, വെള്ളെഴുത്താാപൊറ്റ, എലിവാൽ, കൊല്ലംങ്കുന്ന്, കിളിയക്കാട്, പൂക്കുണ്ട്, മുതുകുളം, ആനക്കല്ല്, അയ്യപ്പൻപൊറ്റ, മേട്ടുപ്പാതി, പറച്ചാത്തി, അടപ്പുകോളനി, പള്ളിപ്പാറ എന്നീ കോളനികളിലാണ് വൈഫൈ സൗകര്യം ലഭ്യമാക്കിയത്. കോളനികളിലെ അഞ്ഞൂറോളം കുടുംബങ്ങൾക്ക് ഈ സൗകര്യം പ്രയോജനപ്പെടും.
Most Read: ആരോപണങ്ങൾ അടിസ്‌ഥാന രഹിതം; പിന്നിൽ മുഖ്യമന്ത്രിയെന്ന് സുധാകരൻ