തൃക്കരിപ്പൂർ: മേനോക്ക് കുണ്ടംതട്ട് വൾവക്കാട് റോഡിൽ പൊറോപ്പാട് പള്ളിക്ക് സമീപം ഓവുചാൽ നിർമാണം ആരംഭിച്ചു. ഈ മേഖലയിൽ റോഡിൽ വെള്ളം കെട്ടിനിന്ന് ഗതാഗതം തടസപ്പെടുന്നുവെന്ന പരാതി വ്യാപകമായിരുന്നു. പ്രശ്‌നം പരിഹരിക്കാൻ ജില്ലാ പഞ്ചായത്ത് 25 ലക്ഷം രൂപ ചെലവഴിച്ചാണ് ഓവുചാൽ നിർമിക്കുന്നത്. പൊറോപ്പാട് പള്ളിക്ക് സമീപം റോഡിനു കുറുകെ നിർമിക്കുന്ന ഓവുചാൽ നിർമാണത്തിനായി റോഡ് പൂർണമായും തടസമുണ്ടാക്കിയുള്ള നിർമാണം വ്യാഴാഴ്‌ചയാണ് തുടങ്ങിയത്.
വൾവക്കാടുനിന്ന് കൈക്കോട്ടുകടവ് ജങ്‌ഷൻ വരെയുള്ള ഭാഗത്തെ വാഹനഗതാഗതം ഒരുമാസത്തോളം തടസപ്പെടും. ഇതുവഴിയുള്ള യാത്രക്കാർ മറ്റു റോഡുകൾ തിരഞ്ഞെടുക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.
Also Read: 50 ഇന പരിപാടികളുമായി ഇടതുപക്ഷം; 900 വാഗ്‌ദാനങ്ങളും; പ്രവർത്തന മാർഗരേഖ ഇങ്ങനെ