റിയാദ്: പ്രതിരോധശേഷി ഉയർത്തുന്നതിനും, ഉയർന്ന തലത്തിൽ നിലനിർത്തുന്നതിനും ബൂസ്‌റ്റർ ഡോസ് വളരെ പ്രധാനമാണെന്ന് വ്യക്‌തമാക്കി സൗദി. രണ്ടാം ഡോസ് സ്വീകരിച്ച ശേഷം 3 മാസം പിന്നിട്ടവർക്കാണ് ബൂസ്‌റ്റർ ഡോസ് എടുക്കാൻ അനുമതിയുള്ളത്.
അണുബാധയുണ്ടായാൽ മിതമായ ലക്ഷണങ്ങളെ 70 ശതമാനത്തിലേറെ കുറയ്‌ക്കാനും, ഗുരുതരമായ രോഗങ്ങളിൽ നിന്നു കുറഞ്ഞതു 90 ശതമാനം വരെ പരിരക്ഷ ലഭിക്കാനും, അണുബാധ തടയുന്നതിനായി പ്രതിരോധശേഷി ഉയർത്താനും കോവിഡ് ബൂസ്‌റ്റർ ഡോസ് സഹായിക്കുമെന്ന് സൗദി ആരോഗ്യമന്ത്രാലയം വ്യക്‌തമാക്കി.
Read also: ചൈനയിൽ കുതിച്ചുയർന്ന് കോവിഡ്; ഷാങ്‌ഹായിയിൽ അടച്ചിടൽ തുടരുന്നു







































