പൊതുഗതാഗതം ഉപയോഗിക്കാൻ ബൂസ്‌റ്റർ ഡോസ് നിർബന്ധം; സൗദി

By Team Member, Malabar News
Covid Booster Dose Is Required To Use Public Transport In Saudi
Ajwa Travels

റിയാദ്: ഫെബ്രുവരി ഒന്നാം തീയതി മുതൽ പൊതുഗതാഗതം ഉപയോഗിക്കാൻ ബൂസ്‌റ്റർ ഡോസ് നിർബന്ധമാണെന്ന് വ്യക്‌തമാക്കി സൗദി. തവൽക്കന ആപ്പിൽ ഇമ്യൂൺ സ്‌റ്റാറ്റസ്‌ ഉള്ളവർക്ക് മാത്രമായിരിക്കും പൊതുഗതാഗത്തിന് അനുമതി നൽകുകയെന്ന് പൊതുഗതാഗത അതോറിറ്റി വ്യക്‌തമാക്കി. കോവിഡ് വാക്‌സിന്റെ രണ്ടാമത്തെ ഡോസ് എടുത്ത് 8 മാസം കഴിഞ്ഞവർ മൂന്നാം ഡോസ് സ്വീകരിച്ചില്ലെങ്കിൽ തവക്കൽനയിൽ ഇമ്യൂൺ സ്‌റ്റാറ്റസ്‌ നഷ്‌ടമാകും.

ട്രെയിന്‍, ടാക്‌സി, റെന്റ്​ എ കാർ, നഗരത്തിനകത്തും പുറത്തും യാത്രക്കാരെ എത്തിക്കുന്നതിനുള്ള ബസുകൾ, ജിസാനും ഫറസാൻ ദ്വീപിനും ഇടയിലുള്ള കപ്പലുകൾ എന്നിവയിൽ യാത്ര ചെയ്യാൻ ഇമ്യൂൺ സ്‌റ്റാറ്റസ്​ നിർബന്ധമാണ്. അതേസമയം വാക്‌സിൻ സ്വീകരിക്കുന്നതിൽ ഇളവ് നൽകിയിട്ടുള്ള ആളുകളെ ഈ നിയന്ത്രണങ്ങളിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

Read also: കോഴിക്കോട് പ്രതി ചാടിപ്പോയ സംഭവം; രണ്ട് പോലീസുകാർക്ക് സസ്‌പെൻഷൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE