ഡെൽഹി: ഇന്ത്യയില്‍ പ്രതിദിന കോവിഡ് കേസുകള്‍ ഒന്നരലക്ഷം കടന്നു. 1,59,632 കേസുകൾ പുതിയതായി റിപ്പോർട് ചെയ്തു. 10.21 ആണ് ടിപിആർ. ഒമൈക്രോൺ കേസുകൾ 3623 ആയി. 616 പേര്‍ക്കാണ് പുതിയതായി ഒമൈക്രോൺ സ്ഥിരീകരിച്ചത്.
രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 3,55,28,004 ആയി. കോവിഡ് രോഗമുക്തി 96.98 ശതമാനമായി കുറഞ്ഞു. മഹാരാഷ്ട്രയിലാണ് 24 മണിക്കൂറിനിടെ ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട് ചെയ്തത്. 41,434 പേര്‍ക്ക്. 20,318 കേസുകളും മുംബൈയിലാണ്.
ഡെല്‍ഹിയില്‍ 20,181 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ വര്‍ഷം മെയ് മാസത്തിന് ശേഷമുള്ള ഏറ്റവും കൂടിയ കണക്കാണിത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.60 ശതമാനമായി. അതേസമയം കേരളത്തിൽ ഇന്നലെ 5, 944 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 2, 463 പേർ രോഗമുക്തി നേടിയപ്പോൾ 33 മരണം സ്ഥിരീകരിച്ചു. ടിപിആർ 9.89 ആണ്.
Read Also: യുപിയിൽ ബിജെപി വൻ ഭൂരിപക്ഷത്തിൽ സർക്കാർ രൂപീകരിക്കും; യോഗി ആദിത്യനാഥ്






































