യുപിയിൽ ബിജെപി വൻ ഭൂരിപക്ഷത്തിൽ സർക്കാർ രൂപീകരിക്കും; യോഗി ആദിത്യനാഥ്

By Desk Reporter, Malabar News
If BJP loses, UP will become Kerala; Yogi Adityanath
Ajwa Travels

ലഖ്‌നൗ: ഉത്തർപ്രദേശിൽ ബിജെപി വൻ ഭൂരിപക്ഷത്തോടെ അധികാരത്തിൽ തിരിച്ചെത്തുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാർഗനിർദ്ദേശത്തിന് കീഴിൽ കഴിഞ്ഞ അഞ്ച് വർഷമായി യുപി വികസനത്തിന്റെ പാതയിലാണ് എന്നും അദ്ദേഹം അവകാശപ്പെട്ടു. മാർച്ച് 10ന് ഫലം പ്രഖ്യാപിക്കുമ്പോൾ ബിജെപി വീണ്ടും അധികാരത്തിൽ എത്തും, ഒരു സംശയവും വേണ്ടെന്നും അദ്ദേഹം പറഞ്ഞു.

“കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ, യുപിയിലെ ഇരട്ട എഞ്ചിൻ സർക്കാർ സംസ്‌ഥാനത്തിന്റെ സമഗ്ര വികസനത്തിന് വേണ്ടി പ്രവർത്തിച്ചു. തിരഞ്ഞെടുപ്പിൽ ജനങ്ങൾ ബിജെപിയെ അനുഗ്രഹിക്കും. കോവിഡ് മഹാമാരിക്കെതിരെയും നാം ജാഗ്രത പാലിക്കേണ്ടതുണ്ട്. പ്രോട്ടോക്കോളുകൾ പിന്തുടരുക..” അദ്ദേഹം കൂട്ടിച്ചേർത്തു.

ഉത്തർപ്രദേശിൽ 7 ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ്. ഫെബ്രുവരി 10, 14, 20, 23, 27, മാർച്ച് 3, 7 എന്നീ തീയതികളിലാണ് യുപിയിൽ വോട്ടെടുപ്പ് നടക്കുക. നിലവിൽ രാജ്യത്ത് കോവിഡ് വ്യാപനം നിലനിൽക്കുന്നതിനാൽ കർശന കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് മാത്രമായിരിക്കും തിരഞ്ഞെടുപ്പ് നടത്തുക. ഇതിനായി തിരഞ്ഞെടുപ്പ് കമ്മീഷൻ പുതിയ പ്രോട്ടോക്കോൾ പുറത്തിറക്കുകയും ചെയ്‌തു.

ഇത് പ്രകാരം സ്‌ഥാനാർഥികൾക്ക് ഓൺലൈനായി നാമനിർദ്ദേശ പത്രിക സമർപ്പിക്കാമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. കൂടാതെ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്‌ഥർക്ക്‌ 2 ഡോസ് വാക്‌സിനേഷൻ നിർബന്ധമാണ്. ഒപ്പം തന്നെ ഇവർക്ക് ബൂസ്‌റ്റർ ഡോസ് നൽകാനും തീരുമാനിച്ചിട്ടുണ്ട്.

Most Read:  വാളയാര്‍ അതിര്‍ത്തിയിൽ കടുത്ത നിയന്ത്രണം; പരിശോധന ശക്‌തമാക്കി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE