ന്യൂഡെല്‍ഹി : രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തന്നെ തുടരുന്നു. 95000 നു മുകളില്‍ കഴിഞ്ഞ ദിവസം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തതോടെ രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 52 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്‌തത് 96424 കോവിഡ് കേസുകളാണ്. ഇതോടെ രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 5214678 ആയി ഉയര്‍ന്നു. ഇതില്‍ 1017754 ആളുകളാണ് രാജ്യത്ത് നിലവില്‍ ചികിത്സയില്‍ ഉള്ളത്. ഇന്നലെ മാത്രം രാജ്യത്ത് 1174 ആളുകള്‍ക്കാണ് രാജ്യത്ത് കോവിഡ് മൂലം ജീവന്‍ നഷ്‌ടമായത്. ഇതോടെ 87372 ആളുകള്‍ രാജ്യത്ത് കോവിഡ് ബാധിതരായി മരിച്ചു.
രാജ്യത്ത് ഇതുവരെ 41 ലക്ഷത്തോളം ആളുകള്‍ കോവിഡ് മുക്തരായി എന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. 78.86 ശതമാനമാണ് ഇപ്പോള്‍ രാജ്യത്തെ കോവിഡ് മുക്തി നിരക്ക്. രോഗ മുക്തരാകുന്ന ആളുകളുടെ എണ്ണം കുറയാതെ നിലനില്‍ക്കുന്നത് ആശങ്ക കുറക്കുന്നുണ്ടെങ്കിലും പ്രതിദിനം രോഗ ബാധിതര്‍ ഉയര്‍ന്നു തന്നെ നിലനില്‍ക്കുന്നത് വരും ദിവസങ്ങളിലും രോഗവ്യാപന തോത് കൂടാന്‍ ഉള്ള സാധ്യതയാണ്.
Read also : കരിപ്പൂരിൽ നിന്ന് തട്ടിക്കൊണ്ടുപോയ പ്രവാസിയെ കണ്ടെത്തി
രാജ്യത്തെ 60 ശതമാനം രോഗബാധിതരും റിപ്പോര്‍ട്ട് ചെയ്യുന്നത് അഞ്ചു സംസ്ഥാനങ്ങളിലായി തന്നെ തുടരുകയാണ്. എന്നാല്‍ ഏകദേശം 13 സംസ്ഥാനങ്ങളില്‍ 5000 താഴെയാണ് കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
മഹാരാഷ്ട്രയില്‍ രോഗവ്യാപന നിരക്ക് ഉയര്‍ന്നു തന്നെ നിലനില്‍ക്കുകയാണ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതും മഹാരാഷ്ട്രയില്‍ നിന്നാണ്. 11.2 ലക്ഷം കോവിഡ് കേസുകളാണ് ഇതുവരെ ഇവിടെ നിന്നും റിപ്പോര്‍ട്ട് ചെയ്‌തത്. 24619 ആളുകള്‍ക്കാണ് ഇന്നലെ മാത്രം സംസ്ഥാനത്ത് രോഗബാധ ഉണ്ടായത്. സെപ്റ്റംബര്‍ 30 വരെ മുംബൈയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ നടപ്പാക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
ആന്ധ്രാപ്രദേശ്, കര്‍ണാടക, ഉത്തര്‍പ്രദേശ്, തമിഴ്നാട് എന്നിവിടങ്ങളിലും കോവിഡ് കേസുകള്‍ ഉയര്‍ന്നു തന്നെ തുടരുകയാണ്. കര്‍ണാടകയില്‍ 9366, ആന്ധ്രാപ്രദേശില്‍ 8702, തമിഴ്നാട്ടില്‍ 5560 എന്നിങ്ങനെയാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്‌ത കോവിഡ് കേസുകള്‍. തലസ്ഥാന നഗരിയായ ഡെല്‍ഹിയിലും റിപ്പോര്‍ട്ട് ചെയ്യുന്ന രോഗബാധിതരുടെ എണ്ണം 4000 നു മുകളില്‍ തുടരുകയാണ്. ഇന്നലെ മാത്രം ഡെല്‍ഹിയില്‍ 4432 ആളുകള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.
Read also : വാക്‌സിൻ നവംബറിൽ ഇന്ത്യയിലെത്തും, അനുമതിക്കായി കാത്തിരിക്കുന്നു; റഷ്യ








































