വാക്‌സിൻ നവംബറിൽ ഇന്ത്യയിലെത്തും, അനുമതിക്കായി കാത്തിരിക്കുന്നു; റഷ്യ

By Desk Reporter, Malabar News
GV-Prasad,-Kirill-Dmitriev_2020-Sep-18
ജിവി പ്രസാദ് (ഇടത്) കിറിൽ ദിമിത്രീവ് (വലത്)
Ajwa Travels

മോസ്‌കോ: ‍‍റഷ്യയുടെ കോവിഡ് പ്രതിരോധ വാക്‌സിനായ സ്പുട്നിക് 5 നവംബറോടെ ഇന്ത്യയിൽ എത്തിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് ഡോ. റെഡ്ഡീസ് ലബോറട്ടറീസ് കോ-ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ജി വി പ്രസാദും റഷ്യൻ ഡയറക്‌ട് ഇൻവെസ്റ്റ്മെന്റ് ഫണ്ട് (ആർ‌ഡി‌ഐ‌എഫ്) സിഇഒ കിറിൽ ദിമിത്രീവും. ഇന്ത്യാ ടുഡേക്ക് നൽകിയ അഭിമുഖത്തിലായിരുന്നു ഇരുവരുടേയും പ്രസ്‌താവന.

ആർ‌ഡി‌ഐ‌എഫുമായി ധാരണാപത്രം ഒപ്പിട്ടിട്ടുണ്ട്. വാക്‌സിൻ (സ്പുട്‌നിക്-5) എത്രയും വേഗം ഇന്ത്യയിൽ എത്തിക്കാൻ സാധിക്കുമെന്ന് ജിവി പ്രസാദ് പറഞ്ഞു. “വാക്‌സിൻ കണ്ടുപിടിക്കുന്നതിനുള്ള ശ്രമം വളരെ വലുതും അഭൂതപൂർവവുമാണ്, ഓരോ കമ്പനിയും വ്യത്യസ്‍ത സമീപനമാണ് പുലർത്തുന്നത്. വളരെ വേ​ഗത്തിൽ തന്നെ വാക്‌സിൻ ഇന്ത്യയിൽ എത്തിക്കാനാണ് ശ്രമിക്കുന്നത്. വാക്‌സിൻ പരീക്ഷണത്തിനായി ഞങ്ങൾക്ക് ഇന്ത്യയിലെ ഡ്രഗ് കൺട്രോളർ ജനറലിന്റെ (ഡിസിജി) അനുമതി ലഭിക്കേണ്ടതുണ്ട്. ഇതിന് സമയമെടുക്കും,”- ജിവി പ്രസാദ് പറഞ്ഞു.

Kerala News:  ബിനീഷ് കോടിയേരിയെ എന്‍ഐഎ ചോദ്യം ചെയ്യും

അതേസമയം, കോവിഡ് -19 നേരിടുന്നതിൽ ഇന്ത്യ പ്രധാന പങ്ക് വഹിക്കുമെന്ന് തങ്ങൾക്ക് ഉറപ്പുണ്ടെന്ന് ആർഡിഐഎഫ് സിഇഒ കിറിൽ ദിമിത്രീവ് പറഞ്ഞു. റഷ്യയുടെ സ്പുട്‌നിക്-5 വാക്‌സിനേഷനെക്കുറിച്ചുള്ള സംശയങ്ങൾക്കും ആരോപണങ്ങൾക്കും അദ്ദേഹം മറുപടി നൽകി. “ഇത് ദുഷ്‌പ്രചാരണത്തിന്റെ വ്യക്തമായ ഉദാഹരണമാണ്, ഞങ്ങളുടെ വാക്‌സിൻ മനുഷ്യ കോശങ്ങളെ അടിസ്ഥാനമാക്കി ഉള്ളതാണ്, പൂർണമായും സുരക്ഷിതമാണ്,”- അദ്ദേഹം വ്യക്തമാക്കി. റെഗുലേറ്ററി അധികൃതരുടെ അംഗീകാരം ലഭിച്ചാൽ നവംബറോടെ തങ്ങൾക്ക് നാല് കോഴ്‌സുകൾ വിതരണം ചെയ്യാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Gulf News: വന്ദേഭാരത് മിഷന്‍; ദുബായില്‍ എയര്‍ ഇന്ത്യ എക്‌സ് പ്രസ്സ്‌ വിമാനങ്ങള്‍ക്ക് വിലക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE