ബിനീഷ് കോടിയേരിയെ എന്‍ഐഎ ചോദ്യം ചെയ്യും; ഇഡിയില്‍ നിന്നും വിവരങ്ങള്‍ തേടി

By Staff Reporter, Malabar News
Bineesh Kodiyeri _ Malabar News
ബിനീഷ് കോടിയേരി
Ajwa Travels

കൊച്ചി: ഇഡിക്ക് പിന്നാലെ എന്‍ഐഎയും ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്യും.ഈ മാസം തുടക്കത്തില്‍ ഇഡി കൊച്ചിയില്‍ വെച്ച് ബിനീഷിനെ 12 മണിക്കൂറിലധികം ചോദ്യം ചെയ്‌തിരുന്നു. ഇതിന്റെ വിവരങ്ങള്‍ എന്‍ഐഎ തേടിയിട്ടുണ്ട്.

സ്വര്‍ണക്കടത്ത് കേസുമായി ഇയാള്‍ക്ക് ബന്ധമുണ്ടോയെന്നാണ് അന്വേഷണ സംഘം അറിയാന്‍ ശ്രമിക്കുന്നത്. ബെംഗളൂരു മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ അനൂപുമായുള്ള ഇയാളുടെ സൗഹൃദം അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.അതിനാല്‍ ഇതുമായി ബന്ധപ്പെട്ട വിവരങ്ങളും എന്‍ഐഎ തേടും. കേസില്‍ ഇതുവരെ സിനിമ താരങ്ങള്‍ അടക്കം നിരവധി പ്രമുഖര്‍ അറസ്റ്റില്‍ ആയിരുന്നു.

നിലവില്‍ എന്‍ഐഎ ഔദ്യോഗികമായി അന്വേഷിക്കുന്ന കേസ് അല്ലെങ്കിലും ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുണ്ടോയെന്ന പ്രാഥമിക പരിശോധന ദേശീയ അന്വേഷണ ഏജന്‍സി നടത്തിയിരുന്നു. കേസിലെ പ്രതിയും മലയാളിയുമായ അനൂപിന് ഹോട്ടല്‍ ബിസിനസ് തുടങ്ങുവാന്‍ ബിനീഷ് സാമ്പത്തിക സഹായം നല്‍കിയെന്ന് തെളിഞ്ഞിരുന്നു. ഈ പണം എന്ത് ആവശ്യത്തിനാണ് ഉപയോഗിച്ചത് എന്നതടക്കം അന്വേഷണ വിധേയമാക്കും.ഇതുമായി ബന്ധപ്പെട്ട സാമ്പത്തിക കുറ്റകൃത്യങ്ങളും, ബെംഗളൂരുവില്‍ ബിനീഷിന്റെ പേരില്‍ ഉണ്ടായിരുന്ന കമ്പനികളുടെ വിവരങ്ങളും ഇഡി ശേഖരിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE