വന്ദേഭാരത് മിഷന്‍; ദുബായില്‍ എയര്‍ ഇന്ത്യ എയര്‍ ഇന്ത്യ എക്‌സ്​പ്രസ്സ് ‌വിമാനങ്ങള്‍ക്ക് വിലക്ക്

By Staff Reporter, Malabar News
Air India MalabarNews
Representational Image
Ajwa Travels

ദുബായ്: വന്ദേഭാരത് മിഷന്റെ ഭാഗമായി സര്‍വീസ് നടത്തുന്ന എയര്‍ ഇന്ത്യ എക്‌സ് പ്രസ്സ് ‌ വിമാനങ്ങള്‍ക്ക് ദുബായില്‍ താത്ക്കാലിക വിലക്ക്. കോവിഡ് രോഗം സ്ഥിരീകരിച്ച വ്യക്തികളെ യാത്ര ചെയ്യാന്‍ അനുവദിച്ചതിനെ തുടര്‍ന്നാണ് നടപടി. ഇതിനാല്‍ ദുബായിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ് പ്രസ്സ് വിമാനം ഷാര്‍ജയിലേക്ക് പുനക്രമീകരിച്ചു. സെപ്റ്റംബര്‍ 18 മുതല്‍ ഒക്ടോബര്‍ 5 വരെയുള്ള 15 ദിവസത്തേക്കാണ് വിലക്ക്. കോവിഡ് രോഗബാധയുള്ള രണ്ട് പേരെ ദുബായിലേക്ക് എത്തിച്ചുവെന്നാണ് കണ്ടെത്തല്‍.

കഴിഞ്ഞ മാസവും സമാനമായ സംഭവം എയര്‍ ഇന്ത്യ എക്‌സ് പ്രസ്സ് വിമാനത്തില്‍ നടന്നതായി കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് ദുബായ് സിവില്‍ ഏവിയേഷന്‍ വിഭാഗം നടപടിയിലേക്ക് കടന്നത്. കഴിഞ്ഞ മാസം ദുബായ് സിവില്‍ ഏവിയേഷന്‍ വിഭാഗം എയര്‍ ഇന്ത്യ എക്‌സ് പ്രസ്സിന് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ഈ മാസം തുടക്കത്തില്‍ വീണ്ടും കോവിഡ് രോഗിയെ രാജ്യത്തിലേക്ക് പ്രവേശിക്കാന്‍ അനുവദിച്ചതോടെയാണ് കര്‍ശന നടപടിയിലേക്ക് അധികൃതര്‍ തിരിഞ്ഞത്. കോവിഡ് രോഗബാധ കണ്ടെത്തിയ രണ്ട് പേരുടെയും ചികിത്സ ചിലവുകള്‍, സഹ യാത്രക്കാരുടെ ക്വാറന്റൈന്‍ ചിലവുകള്‍ എന്നിവ വഹിക്കാന്‍ എയര്‍ ഇന്ത്യ  എക്‌സ് പ്രസ്സിനോട് നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വിലക്ക് വന്നതോടെ ദുബായിലേക്കുള്ള സര്‍വീസുകള്‍ മുഴുവന്‍ ഷാര്‍ജയിലേക്ക് പുനക്രമീകരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE