റഷ്യയുടെ ആദ്യ ചാന്ദ്ര ദൗത്യം; കുതിച്ചുയർന്ന് ലൂണ-25- അഭിനന്ദിച്ചു ഐഎസ്ആർഒ

ഒരു വർഷത്തോളം ചന്ദ്രനിൽ തുടരുന്ന പേടകം സാമ്പിളുകൾ എടുത്ത് മണ്ണിന്റെ വിശകലനം, ദീർഘകാല ഗവേഷണം നടത്തുക എന്നീ ചുമതലകൾ വഹിക്കുമെന്ന് റഷ്യൻ ബഹിരാകാശ ഏജൻസി അറിയിച്ചു. റഷ്യയുടെ പുതിയ ചാന്ദ്ര പരിപാടിയിലെ ആദ്യത്തെ ദൗത്യമാണ് ലൂണ-25.

By Trainee Reporter, Malabar News
Luna 25 mission
Ajwa Travels

മോസ്കോ: റഷ്യയുടെ ആദ്യ ചാന്ദ്ര ദൗത്യമായ ലൂണ-25 വിക്ഷേപിച്ചു. പ്രാദേശിക സമയം വെള്ളിയാഴ്‌ച പുലർച്ചെ 2.30ന് വോസ്‌റ്റോക്‌നി കോസ്‌മോഡ്രോമിൽ നിന്നാണ് കുതിച്ചുയരുന്നത്. റഷ്യൻ ബഹിരാകാശ ഏജൻസിയായ റോസ്‌കോസ്‌മോസ് ഇവയുടെ ചിത്രങ്ങൾ പങ്കുവെച്ചു. ഏകദേശം അരനൂറ്റാണ്ടിന് ശേഷമാണ റഷ്യ ചന്ദ്രനിലേക് പേടകം വിക്ഷേപിക്കുന്നത്. റോസ്‌കോസ്‌മോസിനെ അഭിനന്ദിച്ചു ഐഎസ്ആർഒ എക്‌സ് പ്ളാറ്റുഫോമിൽ പോസ്‌റ്റിട്ടു.

യുക്രൈൻ യുദ്ധത്തെ തുടർന്ന് ലോകരാജ്യങ്ങൾക്കിടയിൽ ഒറ്റപ്പെട്ട റഷ്യയുടെ ബഹിരാകാശ മേഖലക്ക് പുത്തനുണർവ് നൽകുന്നതാണ് ദൗത്യം. ചന്ദ്രദൗത്യമായ ചന്ദ്രയാൻ-3 വിക്ഷേപിച്ചു ദിവസങ്ങൾക്കുള്ളിലാണ് റഷ്യയുടെ ദൗത്യവും. അഞ്ചു ദിവസത്തിനകം പേടകം ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തും. ‘ചരിത്രത്തിലാദ്യമായി ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലാണ് ഒരു പേടകം ഇറങ്ങുന്നത്. ഇതുവരെ എല്ലാവരും ഭൂമധ്യരേഖാ മേഖലയിലാണ് ഇറങ്ങുന്നത്’ – റോസ്‌കോസ്‌മോസിന്റെ മുതിർന്ന ഉദ്യോഗസ്‌ഥൻ അലക്‌സാണ്ടർ ബ്ളോക്കിൻ പറഞ്ഞു.

ഒരു വർഷത്തോളം ചന്ദ്രനിൽ തുടരുന്ന പേടകം സാമ്പിളുകൾ എടുത്ത് മണ്ണിന്റെ വിശകലനം, ദീർഘകാല ഗവേഷണം നടത്തുക എന്നീ ചുമതലകൾ വഹിക്കുമെന്ന് റഷ്യൻ ബഹിരാകാശ ഏജൻസി അറിയിച്ചു. റഷ്യയുടെ പുതിയ ചാന്ദ്ര പരിപാടിയിലെ ആദ്യത്തെ ദൗത്യമാണ് ലൂണ-25. യുക്രൈനുമായുള്ള സംഘർഷത്തെ തുടർന്ന് റോസ്‌കോസ്‌മോസിന് പാശ്‌ചാത്യ രാജ്യങ്ങളുമായുള്ള പങ്കാളിത്തം നഷ്‌ടപ്പെടുന്ന ഘട്ടത്തിലാണ് ദൗത്യം.

ബഹിരാകാശ പരിവേഷണങ്ങളിൽ മുൻപന്തിയിൽ ഉണ്ടായിരുന്ന സോവിയറ്റ് യൂണിയൻ തകർന്നതിനെ ശേഷം ആദ്യമായാണ് റഷ്യ ഇത്തരത്തിലൊരു ദൗത്യത്തിൽ ഏർപ്പെടുന്നതെന്ന് റഷ്യൻ ബഹിരാകാശ വിദഗ്‌ധൻ വിറ്റാലി ഇറോഗാവ് പറഞ്ഞു. ഉപരോധങ്ങൾക്കിടയിലും റഷ്യയുടെ ബഹിരാകാശ പദ്ധതി തുടരുമെന്ന് പ്രസിഡണ്ട് വ്ളാഡിമിർ പുടിൻ വ്യക്‌തമാക്കിയിരുന്നു.

Most Read| മാനനഷ്‌ടക്കേസ്; രാഹുൽ ഗാന്ധിക്ക് സ്‌റ്റേ നിഷേധിച്ച ജസ്‌റ്റിസിനെ മാറ്റാൻ കൊളീജിയം ശുപാർശ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE