മുംബൈ: ഒരിടവേളയ്ക്ക് ശേഷം വീണ്ടും മുംബൈയിൽ കോവിഡ് ബാധിതരുടെ എണ്ണത്തിൽ വർധന. 922 പുതിയ കേസുകൾ റിപ്പോർട് ചെയ്തതോടെ കഴിഞ്ഞ ദിവസത്തേക്കാൾ 21 ശതമാനം കേസുകളുടെ വർധനയാണ് നഗരത്തിൽ രേഖപ്പെടുത്തിയത്.
കഴിഞ്ഞ 7 മാസത്തിനിടെ നഗരത്തിൽ ഉണ്ടായ ഏറ്റവും ഉയർന്ന കോവിഡ് കണക്കുകളാണിത്. നിലവിൽ 4000ത്തിലധികം കോവിഡ് ബാധിതരാണ് മുംബൈയിൽ ചികിൽസയിൽ കഴിയുന്നത്. കൂടാതെ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.64 ശതമാനം ആയി ഉയരുകയും ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ജൂൺ 4ആം തീയതി മുംബൈയിൽ രേഖപ്പെടുത്തിയ 973 കോവിഡ് കേസുകളാണ് സമീപകാലത്ത് റിപ്പോർട് ചെയ്ത ഉയർന്ന കണക്ക്. കോവിഡിന്റെ രണ്ടാം തരംഗത്തിൽ ഏറ്റവും കൂടുതൽ കേസുകൾ മുംബൈയിൽ റിപ്പോർട് ചെയ്തിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോൾ വീണ്ടും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയരാൻ തുടങ്ങിയത്. ഈ സാഹചര്യത്തിലും പൊതുസ്ഥലങ്ങളിൽ ആളുകൾ മാസ്ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും നടക്കുന്നത് പ്രശ്നങ്ങൾ രൂക്ഷമാക്കുന്നുണ്ട്.
Read also: എസ്എസ്എൽസി, പ്ളസ് ടു പരീക്ഷ; തീയതികൾ ഇന്ന് പ്രഖ്യാപിക്കും







































