ലിവർപൂൾ പരിശീലകൻ യുർഗൻ ക്ളോപ്പിന് കോവിഡ് സ്ഥിരീകരിച്ചു. ക്ളോപ്പിനൊപ്പം മറ്റ് മൂന്ന് ബാക്ക്റൂം സ്റ്റാഫുകൾക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ, ഇന്ന് ചെൽസിക്കെതിരെ നടക്കുന്ന നിർണായക മത്സരത്തിൽ കളോപ്പ് സൈഡ്ലൈനിൽ ഉണ്ടാവില്ല. സഹപരിശീലകൻ പെപ് ലിൻഡേഴ്സാവും ഇന്ന് പരിശീലകന്റെ റോൾ അണിയുക.
ക്ളോപ്പിന് നേരിയ രോഗലക്ഷണങ്ങൾ ഉണ്ടെന്നും നിലവിൽ അദ്ദേഹം ഐസൊലേഷനിലാണെന്നും ക്ളബ് വാർത്താകുറിപ്പിൽ അറിയിച്ചു. നേരത്തെ അറിയിച്ച പേര് വെളിപ്പെടുത്താത്തവർക്കൊഴികെ മറ്റ് താരങ്ങൾക്കൊന്നും കോവിഡ് ബാധിച്ചിട്ടില്ല. ആർടിപിസിആർ ടെസ്റ്റ് കൂടി പോസിറ്റീവാണെങ്കിൽ വ്യാഴാഴ്ച ആഴ്സണലിനെതിരെ നടക്കുന്ന ലീഗ് കപ്പ് സെമിഫൈനലിന്റെ ആദ്യ പാദ മൽസരവും ക്ളോപ്പിന് നഷ്ടമാവും.
Also Read: കുനൂർ ഹെലികോപ്റ്റർ അപകടം; അട്ടിമറിയില്ലെന്ന് റിപ്പോർട്








































