റിയാദ്: സൗദി അറേബ്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 181 പേർക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3,61,359 ആയി. 160 പേർ കോവിഡ് മുക്തി നേടി. രോഗമുക്തരുടെ എണ്ണം 3,52,249 ആയി. നിരവധി ദിവസങ്ങൾക്ക് ശേഷമാണ് സൗദിയിൽ കോവിഡ് കേസുകളുടെ എണ്ണം രോഗമുക്തി നേടിയവരുടെ എണ്ണത്തേക്കാൾ കൂടുതലാകുന്നത്.
എന്നാൽ പ്രതിദിന മരണസംഖ്യയിൽ വലിയ കുറവാണ് ഇന്നും രേഖപ്പെടുത്തിയിരിക്കുന്നത്. ചൊവ്വാഴ്ച 8 പേർ മാത്രമാണ് രാജ്യത്ത് വിവിധ ഭാഗങ്ങളിലായി കോവിഡ് ബാധിച്ച് മരിച്ചത്. മരണസംഖ്യ 6,139 ആയി ഉയർന്നു. 2,971 പേരാണ് നിലവിൽ രാജ്യത്ത് കോവിഡ് ബാധിതരായി കഴിയുന്നത്. ഇതിൽ 404 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിൽസയിലാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്.
രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 97.6 ശതമാനവും മരണനിരക്ക് 1.7 ശതമാനവുമായി തുടരുകയാണ്. റിയാദ് (64), മക്ക (36), കിഴക്കൻ പ്രവിശ്യ (31), മദീന (12), ഖസീം (11), അസീർ (6), വടക്കൻ മേഖല (5), നജ്റാൻ (3), തബൂക്ക് (3), അൽജൗഫ് (3), ഹാഇൽ (3), ജീസാൻ (2), അൽബാഹ (2) എന്നിങ്ങനെയാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ മേഖലകളിൽ റിപ്പോർട്ട് ചെയ്ത പുതിയ കോവിഡ് കേസുകളുടെ എണ്ണം.
Read also: ഇംഗ്ളണ്ടിൽ നിന്നെത്തുന്ന യാത്രക്കാർക്ക് രണ്ട് ഹോട്ടലുകൾ ഒഴിച്ചിട്ടതായി ഡിസ്കവർ ഖത്തർ






































