റിയാദ്: സൗദി അറേബ്യയിൽ കോവിഡ് ബാധിച്ച് 4 പേർ മരിച്ചു. 110 പേർക്ക് പുതുതായി കോവിഡ് ബാധ സ്‌ഥിരീകരിച്ചു. 174 പേർ രോഗമുക്‌തി നേടി. ഇതോടെ സൗദിയിൽ റിപ്പോർട്ട് ചെയ്‌ത ആകെ കോവിഡ് കേസുകളുടെ എണ്ണം 3,63,692 ആയി. 3,55,382 പേർ രോഗമുക്‌തി നേടി. ആകെ മരിച്ചവരുടെ എണ്ണം 6,286 ആയി.
2,024 സജീവ കോവിഡ് കേസുകളാണ് നിലവിൽ സൗദിയിലുള്ളത്. ഇതിൽ 308 പേർ മാത്രമാണ് ഗുരുതരാവസ്‌ഥയിൽ കഴിയുന്നത്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിലാണ്. ശേഷിക്കുന്നവരുടെ ആരോഗ്യനില തൃപ്‌തികരമാണ്. രാജ്യത്തെ കോവിഡ് രോഗമുക്‌തി നിരക്ക് 97.7 ശതമാനവും മരണനിരക്ക് 1.7 ശതമാനവുമായി തുടരുകയാണ്.
റിയാദ് (40 ), മക്ക (31), കിഴക്കൻ പ്രവിശ്യ (12), മദീന (12), ജീസാൻ (3), തബൂക്ക് (3), അസീർ (3), ഖസീം (3), നജ്‌റാൻ (2), അൽബാഹ (1) എന്നിങ്ങനെയാണ് രാജ്യത്തെ വിവിധയിടങ്ങളിൽ റിപ്പോർട്ട് ചെയ്‌ത കോവിഡ് കേസുകളുടെ എണ്ണം.
Read also: ഇന്തോനേഷ്യൻ വിമാനം കാണാതായി; അൻപതോളം യാത്രക്കാർ






































