ന്യൂഡെൽഹി: 5 സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളുടെ ഭാഗമായ വമ്പൻ റാലികൾ വിലക്കിയേക്കും എന്ന് റിപ്പോർട്ടുകൾ. ഇക്കാര്യത്തിൽ ഉടൻ പ്രഖ്യാപനം ഉണ്ടാകും എന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യത്തങ്ങൾ വ്യക്തമാക്കി. രാജ്യത്തെ കോവിഡ് വ്യാപനം മോശമാകുന്ന സാഹചര്യത്തിലാണ് നടപടി. ആരോഗ്യവകുപ്പിന്റെ നിലപാട് തേടിയ ശേഷമാകും ഇക്കാര്യത്തിൽ അന്തിമ പ്രഖ്യാപനം ഉണ്ടാവുക.
തിരഞ്ഞെടുപ്പ് റാലികൾ വെർച്വൽ ആയ് മാത്രം നടത്താൻ അനുമതി നൽകാനാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നീക്കം. റാലികളും വലിയ സമ്മേളനങ്ങളും ഉൾപ്പെടെയുള്ളവ നിരോധിക്കാത്ത തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിയെ സുപ്രീം കോടതിയും വിവിധ ഹൈക്കോടതികളും ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പ് ഘട്ടത്തിൽ രൂക്ഷമായി വിമർശിച്ചിരുന്നു. ഇത് കൂടി കണക്കിലെടുത്താണ് കമ്മീഷൻ കടുത്ത നടപടിയിലേക്ക് കടക്കുന്നത്.
Read Also: വാളയാർ കേസ്; പ്രതികളുടെ ജാമ്യ ഹരജികൾ ഇന്ന് പരിഗണിക്കും






































