റിയാദ്: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് അടച്ച സൗദിയിലെ സ്കൂളുകള്‍ ഉടന്‍ തുറക്കില്ല. ഓണ്‍ലൈന്‍ പഠന രീതി പത്ത് ആഴ്ച കൂടി തുടരാനാണ് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ തീരുമാനം. സ്കൂളുകള്‍ക്കും യൂണിവേഴ്സിറ്റികള്‍ക്കും സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തീരുമാനം ബാധകമാണ്. കോവിഡ് ഭീതി പൂര്‍ണമായും ഒഴിവായാൽ മാത്രമേ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുകയുള്ളൂ.
കോവിഡ് ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് സല്മാന് രാജാവിന്റെ നിര്‍ദേശമനുസരിച്ചുള്ള തീരുമാനം. രണ്ടാം സെമസ്റ്ററിലെ അവസാനം വരെ ഓണ്‍ലൈന്‍ രീതി തുടരും. ‘മദ്റസത്തീ‘, ‘ഐന്‍‘ എന്ന് പോര്‍ട്ടലുകളും വെര്‍ച്വല്‍ നഴ്സറി ആപ്ളിക്കേഷന്‍ വഴിയുമാണ് ഓണ്‍ലൈന്‍ പഠനം. യൂണിവേഴ്സിറ്റികളും കോളജുകളിലും ഇതര വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഓണ്‍ലൈന്‍ രീതിയാണ് പിന്തുടരുന്നത്.
Read Also: പരമ്പരാഗത വ്യവസായങ്ങളെ തഴയാതെ സർക്കാർ; കയർ മേഖലക്ക് 112 കോടി






































