ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 38,667 പുതിയ കോവിഡ് കേസുകൾ റിപ്പോർട് ചെയ്‌തു. ഇത് ഇന്നലത്തേക്കാൾ 3.6 ശതമാനം കുറവാണ്. വാരാന്ത്യ ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് 2.05 ശതമാനമാണ്. അതേസമയം, സജീവ രോഗികളുടെ എണ്ണത്തിൽ നേരിയ വർധന ഉണ്ടായിട്ടുണ്ട്. 3,87,673 ആക്‌ടീവ് കോവിഡ് കേസുകളാണ് രാജ്യത്തുള്ളത്. കഴിഞ്ഞദിവസം 35,743 പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. ഇതോടെ രോഗമുക്‌തി ലഭിച്ചവരുടെ എണ്ണം 3,13,38,088 ആയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്‌തമാക്കി.
കഴിഞ്ഞ 24 മണിക്കൂറിനിടെ 478 കോവിഡ് മരണങ്ങളാണ് റിപ്പോർട് ചെയ്‌തത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണങ്ങൾ 4,30,732 ആയി ഉയർന്നു. ഇതുവരെ 53,61,89,903 പേരാണ് രാജ്യത്ത് വാക്‌സിനേഷൻ നടത്തിയിരിക്കുന്നത്. 24 മണിക്കൂറിനുള്ളിൽ 63,80,937 പേർ വാക്‌സിൻ സ്വീകരിച്ചു.
രാജ്യത്ത് കഴിഞ്ഞ ദിവസങ്ങളിൽ കോവിഡ് പരിശോധന വർധിപ്പിച്ചിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 22,29,798 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്നലത്തെ കണക്കുകൾ കൂടി ചേർന്നതോടെ ഇതുവരെ നടത്തിയ പരിശോധനകളുടെ എണ്ണം 49,17,00,577 ആയി ഉയർന്നെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് അറിയിച്ചു.
Most Read: മോദി സർക്കാരിന്റെ നയങ്ങൾക്ക് എതിരെ പ്രതിപക്ഷം യോജിച്ച് മുന്നേറും; സീതാറാം യെച്ചൂരി