ന്യൂഡെൽഹി: രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളിൽ കുറവ് രേഖപ്പെടുത്തുന്നത് തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,73,790 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 45 ദിവസത്തിനിടെ ഉണ്ടായ ഏറ്റവും കുറഞ്ഞ പ്രതിദിന കോവിഡ് രോഗബാധയാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട് ചെയ്തത്.
സജീവ രോഗികളുടെ എണ്ണവും ദിനംപ്രതി കുറയുകയാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. രോഗമുക്തി ഉയർന്നതാണ് ഇതിന് കാരണമായത്. 22,28,724 പേരാണ് നിലവിൽ ചികിൽസയിലുള്ളത്. 24 മണിക്കൂറിനിടെ 3617 പേർ മരിച്ചതോടെ ആകെ മരണസംഖ്യ 3,22,512 ആയി. കഴിഞ്ഞ 24 മണിക്കൂറിൽ 2,84,601 പേരാണ് രോഗമുക്തി നേടിയത്.
ആകെ രോഗമുക്തി നേടിയവർ 2,51,78,011. രാജ്യത്തെ രോഗമുക്തി നിരക്ക് 90.80 ശതമാനം ആയി ഉയർന്നെന്ന് ആരോഗ്യ മന്ത്രാലയം പറഞ്ഞു. പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 9.84 ശതമാനവും പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 8.36 ശതമാനവുമായി കുറഞ്ഞു. അഞ്ച് ദിവസമായി പത്തിൽ താഴെയാണ് പോസിറ്റിവിറ്റി നിരക്ക്.
Read Also: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർക്ക് എതിരെ പ്രമേയം പാസാക്കി കവരത്തി പഞ്ചായത്ത്






































