കോവിഡ് വെറും ജലദോഷപ്പനി പോലെ; വിവാദ പരാമർശവുമായി ട്രംപ്; നടപടിയുമായി ട്വിറ്ററും ഫേസ്‍ബുക്കും

By News Desk, Malabar News
Donald Trump's Post On Twitter
Donald Trump
Ajwa Travels

വാഷിങ്ടൺ: കോവിഡിനെ സാധാരണ ജലദോഷപ്പനിയുമായി താരതമ്യം ചെയ്‌ത്‌ അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. കഴിഞ്ഞ ദിവസം ട്വിറ്ററിലും ഫേസ്ബുക്കിലുമാണ് ട്രംപ് ഇക്കാര്യം പങ്കുവെച്ചത്. കോവിഡിനെ നിസാരവൽക്കരിച്ച് കൊണ്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി പോസ്‌റ്റുകൾക്കെതിരെ  രണ്ട് സാമൂഹ മാദ്ധ്യമങ്ങളും നടപടിയെടുത്തു.

Read Also: ലോകത്ത് പത്തില്‍ ഒരാള്‍ കോവിഡ് ബാധിതന്‍; ലോകാരോഗ്യ സംഘടന

2019-2020 കാലയളവിൽ അമേരിക്കയിൽ ജലദോഷപ്പനി മൂലം 22,000 പേർ മരിച്ചതായി ആരോഗ്യ സംഘടനകൾ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്‌. ഇതിനെ അടിസ്‌ഥാനമാക്കിയാണ് ട്രംപ് അഭിപ്രായം പോസ്‌റ്റ് ചെയ്‌തത്‌. ‘ജലദോഷപ്പനി മൂലം ആയിരക്കണക്കിന് ആളുകൾ മരിക്കുന്നത് പതിവാണ്. നിസാരമായ രോഗത്തിന്റെ പേരിൽ രാജ്യം അടച്ചിടേണ്ട ആവശ്യം ഇല്ല. സാധാരണ പനിയോടൊപ്പം ജീവിക്കാൻ പഠിച്ചത് പോലെ കോവിഡിനൊപ്പം ജീവിക്കാനും നമ്മൾ പഠിക്കണം’ – ട്രംപ് ട്വിറ്ററിൽ കുറിച്ചു.

കോവിഡുമായി ബന്ധപ്പെട്ട് തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ ട്വീറ്റ് ചെയ്‌തത്‌ വഴി ട്രംപ് നിയമങ്ങൾ ലംഘിക്കുകയാണ് ചെയ്‌തതെന്ന്‌ ട്വിറ്റർ വ്യക്‌തമാക്കി. പൊതുജനങ്ങൾക്ക് കാണാൻ വേണ്ടി മാത്രം ട്വീറ്റ് നിലനിർത്തുകയാണെന്ന് ട്രംപിന്റെ പോസ്‌റ്റിന്‌ താഴെ ട്വിറ്റർ ട്വീറ്റ് ചെയ്‌തു. ഇതേ രീതിയിലുള്ള മറ്റൊരു പോസ്‌റ്റ് ട്രംപ് ഫേസ്ബുക്കിലും പങ്കുവെച്ചിരുന്നു. അത് നീക്കം ചെയ്‌തതായി ഫേസ്ബുക്ക് അറിയിച്ചു. നീക്കം ചെയ്യുന്നതിന് മുമ്പ് തന്നെ 26,000 പേർ പോസ്‌റ്റ് ഷെയർ ചെയ്‌തിട്ടുണ്ടായിരുന്നു. കോവിഡിന്റെ ഗുരുതരാവസ്‌ഥ നിസാരമായി കണക്കിലെടുത്തത് കൊണ്ടാണ് പോസ്‌റ്റ് നീക്കം ചെയ്‌തതെന്ന്‌ ഫേസ്ബുക്ക് അധികൃതർ അറിയിച്ചു.

Also Read: കോവിഡ് ചികിൽസക്കിടെ നാട് ചുറ്റാനിറങ്ങി ട്രംപ്; രൂക്ഷ വിമർശനം

കോവിഡ് ചികിൽസക്കിടെ ആശുപത്രിയിൽ നിന്ന് ട്രംപ് പുറത്തിറങ്ങിയതും കഴിഞ്ഞ ദിവസങ്ങളിൽ വിവാദം സൃഷ്‌ടിച്ചിരുന്നു. അതിന് പിന്നാലെയാണ് അടുത്ത പരാമർശവുമായി ട്രംപ് എത്തിയത്. നാല് ദിവസത്തെ കോവിഡ് ചികിൽസ കഴിഞ്ഞ് മടങ്ങി എത്തിയിട്ട് മണിക്കൂറുകൾ തികയുന്നതിന് മുമ്പാണ് അഭിപ്രായ പ്രകടനവുമായി അമേരിക്കൻ പ്രസിഡണ്ട് എത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE