ലോകത്ത് പത്തില്‍ ഒരാള്‍ കോവിഡ് ബാധിതന്‍; ലോകാരോഗ്യ സംഘടന

By News Desk, Malabar News
MalabarNews_who
ഡോ. മൈക്കിള്‍ റയാന്‍
Ajwa Travels

ലോകത്ത് പത്തില്‍ ഒരാള്‍ കോവിഡ് ബാധിതനെന്ന് സൂചിപ്പിക്കുന്നതാണ് പുതിയ കണക്കുകളെന്ന് ലോകാരോഗ്യ സംഘടന അടിയന്തര വിഭാഗം തലവന്‍ ഡോ. മൈക്കിള്‍ റയാന്‍. ലോകാരോഗ്യ സംഘടനയുടെ 34 അംഗ എക്‌സിക്യൂട്ടീവ് ബോര്‍ഡിന്റെ പ്രത്യേക സെഷനില്‍ സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്‌തമാക്കിയത്.

ലോകം അഭിമുഖീകരിക്കാന്‍ ഇരിക്കുന്നത് ഏറ്റവും പ്രയാസമേറിയ സമയമാണെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. നഗരങ്ങള്‍ മുതല്‍ ഗ്രാമങ്ങള്‍ വരെയും വിവിധ ഗ്രൂപ്പുകള്‍ക്ക് ഇടയിലും കണക്കുകള്‍ വ്യത്യാസപ്പെട്ടേക്കാമെന്നും എന്നാല്‍, ആത്യന്തികമായി ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത് ലോകത്തെ വലിയൊരു വിഭാഗവും അപകടത്തിലാണെന്നാണ്. ദക്ഷിണ കിഴക്കന്‍ ഏഷ്യയില്‍ കോവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണം വളരെ കൂടുതലാണ്.

യൂറോപ്പിലും കിഴക്കന്‍ മെഡിറ്ററേനിയനിലും കോവിഡ് മരണങ്ങളില്‍ വര്‍ധനവുണ്ട്. അതേസമയം, ആഫ്രിക്കയിലും പടിഞ്ഞാറന്‍ പസഫിക്കിലും സാഹചര്യങ്ങള്‍ കുറേക്കൂടി മെച്ചപ്പെട്ടതാണ്. ഞങ്ങളുടെ നിലവിലുളള ഏറ്റവും മികച്ച കണക്കുകള്‍ സൂചിപ്പിക്കുന്നത് ആഗോള തലത്തില്‍ പത്ത് ശതമാനം ആളുകള്‍ക്കും വൈറസ് ബാധിച്ചിട്ട് ഉണ്ടാകാം എന്നാണെന്നും റയാന്‍ പറഞ്ഞു.

Read Also: ജിഎസ്ടി നഷ്‌ടപരിഹാരം; 20,000 കോടി ഇന്ന് രാത്രി വിതരണം ചെയ്യും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE