കാസർഗോഡ്: കോവിഡ് വ്യാപകമാകുന്ന സാഹചര്യത്തിൽ കാസർഗോഡ് ജില്ലയിലെ ടൗണുകളിൽ പ്രവേശിക്കാൻ ആളുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി ജില്ലാ ഭരണകൂടം. കാസർഗോഡ്, കാഞ്ഞങ്ങാട്, നീലേശ്വരം, ചെറുവത്തൂർ, ഉപ്പള, കുമ്പള എന്നീ ടൗണുകളിലേക്ക് പ്രവേശിക്കാൻ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റോ രണ്ടുഡോസ് പ്രതിരോധ കുത്തിവെപ്പ് നടത്തിയതിന്റെ രേഖയോ കാണിക്കണം. ശനിയാഴ്ച മുതൽ ഈ തീരുമാനം നടപ്പിലാക്കുമെന്ന് ജില്ലാ കളക്ടർ ഡോ. ഡി സജിത്ബാബു അറിയിച്ചു.
വ്യാപാര കേന്ദ്രങ്ങളിൽ ആളുകൾ കൂടാതിരിക്കാനാണ് ഇത്തരമൊരു നിയന്ത്രണം കൊണ്ടുവരുന്നതെന്ന് കളക്ടർ പറഞ്ഞു. ടൗൺ അതിർത്തികളിൽ പോലീസ് പരിശോധനാ കേന്ദ്രങ്ങളുണ്ടാകും. മേൽപ്പറഞ്ഞ സർട്ടിഫിക്കറ്റുകൾ ഇല്ലെങ്കിൽ ആളുകളെ മടക്കി അയയ്ക്കുമെന്ന് പോലീസ് ഉദ്യോഗസ്ഥരും അറിയിച്ചു.
Malabar news: കോവിഡ് പ്രതിരോധം; വയനാട്ടിൽ പത്തിടങ്ങളിൽ 144 പ്രഖാപിച്ചു







































