കൽപ്പറ്റ: ജില്ലയിൽ 10 തദ്ദേശ സ്ഥാപന പരിധികളിൽ നിരോധനാജ്ഞ പ്രഖാപിച്ചു. കണിയാമ്പറ്റ, തിരുനെല്ലി, നെൻമേനി, അമ്പലവയൽ, തരിയോട്, പൊഴുതന, വെങ്ങപ്പള്ളി, മേപ്പാടി ഗ്രാമപഞ്ചായത്തുകളിലും കൽപ്പറ്റ, സുൽത്താൻ ബത്തേരി നഗരസഭകളിലുമാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ഏപ്രിൽ 30 വരെയാണ് നിരോധനാജ്ഞ. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലാ കളക്ടറാണ് ഇവിടങ്ങളിൽ 144 പ്രഖ്യാപിച്ചത്.
Read also: കോവിഡ് വ്യാപനം; ജില്ലയിൽ പരിശോധന ക്യാംപുകള്‍ക്ക് തുടക്കമായി