കൊച്ചി: കോവിഡ് രോഗി മരിച്ച സംഭവത്തില്‍ കളമശ്ശേരി മെഡിക്കല്‍ കോളേജ് നഴ്‌സിംഗ് ഓഫിസര്‍ക്ക് സസ്‍പെന്‍ഷന്‍. ആരോഗ്യ മന്ത്രി കെ കെ ശൈലജയുടേതാണ് നടപടി. സംഭവത്തിൽ ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്റ്ററോട് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് നഴ്‌സിംഗ് ഓഫിസറെ സസ്‍പെന്‍ഡ് ചെയ്‌തത്. ഫോര്‍ട്ടുകൊച്ചി സ്വദേശി സി കെ ഹാരിസിന്റെ മരണം ഓക്‌സിജന്‍ ലഭിക്കാതെയാണെന്ന് നഴ്‌സിംഗ് ഓഫിസര്‍ വെളിപ്പെടുത്തുന്ന ടെലിഫോണ്‍ സംഭാഷണം പുറത്തുവന്നിരുന്നു. വെന്റിലേറ്റര്‍ ട്യൂബുകള്‍ മാറി കിടന്നത് ശ്രദ്ധിക്കാത്തതാണ് മരണകാരണം. രോഗിയെ വെന്റിലേറ്ററില്‍ നിന്ന് വാര്‍ഡിലേക്ക് മാറ്റാന്‍ സാധിക്കുമായിരുന്നു. അതിനിടെയാണ് മരണം സംഭവിച്ചതെന്നും സംഭാഷണത്തില്‍ വ്യക്‌തമാക്കുന്നു. നഴ്‌സുമാര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതിന്റെ ഭാഗമായാണ് സന്ദേശം അയച്ചതെന്നും ചികില്‍സയില്‍ പിഴവുകള്‍ സംഭവിച്ചിട്ടില്ലെന്നുമാണ് നഴ്‌സിംഗ് ഓഫീസറുടെ വാദം.
Read also: കോവിഡ് രോഗിയുടെ മരണം അധികൃതരുടെ പിഴവ് മൂലം