നാഗ്‌പൂർ : കോവിഡ് രോഗിയായ വയോധികൻ തൂങ്ങിമരിച്ചു. നാഗ്‌പൂരിലെ സർക്കാർ ആശുപത്രിയിലാണ് 81കാരൻ തൂങ്ങി മരിച്ചത്. ആശുപത്രിയിലെ കോവിഡ് വാർഡിൽ ചികിൽസയിൽ കഴിഞ്ഞിരുന്ന പുരുഷോത്തം ഭജ്ഗിയാണ് ജീവനൊടുക്കിയത്.
കോവിഡ് ബാധിച്ചു ചികിൽസയിൽ കഴിഞ്ഞിരുന്ന പുരുഷോത്തമിനെ ആശുപത്രിയിലെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഓക്‌സിജൻ പൈപ്പ് ഉപയോഗിച്ചാണ് ഇയാൾ തൂങ്ങിമരിച്ചത് എന്ന് പോലീസ് വ്യക്‌തമാക്കി. നിലവിൽ നാഗ്‌പൂരിൽ പ്രതിദിനം വലിയ വർധനയാണ് കോവിഡ് കേസുകളിൽ റിപ്പോർട് ചെയ്യുന്നത്. കഴിഞ്ഞ ദിവസം മാത്രം 3,200ഓളം ആളുകൾക്ക് ഇവിടെ കോവിഡ് ബാധിച്ചിരുന്നു.
Read also : കൂടുതൽ ജനകീയനായി അൽഫോൻസ് കണ്ണന്താനം; പ്രചാരണത്തിൽ ഏറെ മുന്നിൽ