തിരുവനന്തപുരം: യുകെയില്‍ നിന്നും എത്തിയ രണ്ട് പേര്‍ക്കുകൂടി കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് കോവിഡ്-19 സ്ഥിരീകരിച്ചു.
ഇതുവരെ യുകെയില്‍ നിന്നും വന്ന 88 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 72 പേരുടെ പരിശോധനാ ഫലം നെഗറ്റീവായി. അതേസമയം ജനിതക വകഭേദം വന്ന വൈറസ് കണ്ടെത്തിയത് ആകെ 10 പേരിലാണ്.
ഇന്ന് 2212 പേർക്കാണ് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്. 5037 പേർ രോഗമുക്തി നേടിയപ്പോൾ കോവിഡ് മരണം സ്ഥിരീകരിച്ചത് 16 പേർക്കാണ്.
Read Also: ആഴക്കടൽ മൽസ്യബന്ധനം; ധാരണാപത്രം റദ്ദാക്കി; അന്വേഷണത്തിന് ഉത്തരവ്







































