ജനിതകമാറ്റം സംഭവിച്ച കോവിഡ് വൈറസ്; സംസ്‌ഥാനത്ത് ഇന്ന് ഒരാൾക്ക് കൂടി

By Team Member, Malabar News
covid test
Representational image
Ajwa Travels

തിരുവനന്തപുരം : സംസ്‌ഥാനത്ത് ജനിതകമാറ്റം സംഭവിച്ച കോവിഡ് വൈറസ് ഒരാളിൽ കൂടി കണ്ടെത്തി. യുകെയിൽ നിന്നും കേരളത്തിലെത്തിയ കണ്ണൂർ സ്വദേശിക്കാണ് രോഗം സ്‌ഥിരീകരിച്ചത്. ഡെൽഹിയിലെ ലാബിൽ അയച്ച സാംപിളിലാണ് ജനിതകമാറ്റം സംഭവിച്ച വൈറസിന്റെ സാനിധ്യം കണ്ടെത്തിയത്. ഇതോടെ സംസ്‌ഥാനത്ത് ജനിതകമാറ്റം സംഭവിച്ച കോവിഡ് വൈറസ് സ്‌ഥിരീകരിക്കുന്നവരുടെ ആകെ എണ്ണം 10 ആയി ഉയർന്നു.

യുകെയിൽ നിന്നും സംസ്‌ഥാനത്തെത്തിയ 2 പേർക്ക് കൂടി കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കോവിഡ് സ്‌ഥിരീകരിച്ചിട്ടുണ്ട്. ഇവരുടെ സാംപിളുകളും പരിശോധനക്കായി അയച്ചിട്ടുണ്ട്. നിലവിൽ യുകെയിൽ നിന്നും സംസ്‌ഥാനത്തെത്തിയ 68 ആളുകൾക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. ഇവരിൽ 41 പേരുടെ ഫലം നെഗറ്റീവ് ആയിട്ടുണ്ട്.

സംസ്‌ഥാനത്ത് ഇന്ന് 6753 ആളുകൾക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. എറണാകുളം 1018, കോഴിക്കോട് 740, പത്തനംതിട്ട 624, മലപ്പുറം 582, കോട്ടയം 581, കൊല്ലം 573, തൃശൂര്‍ 547, തിരുവനന്തപുരം 515, ആലപ്പുഴ 409, കണ്ണൂര്‍ 312, പാലക്കാട് 284, വയനാട് 255, ഇടുക്കി 246, കാസര്‍ഗോഡ് 67 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗബാധ സ്‌ഥിരീകരിച്ചത്. കൂടാതെ സംസ്‌ഥാനത്ത് 6108 പേർ ഇന്ന് രോ​ഗമുക്‌തി നേടുകയും ചെയ്‌തു.

Read also : സെറം ഇൻസ്‌റ്റിറ്റ്യൂട്ടിലെ അഗ്‌നിബാധ; നഷ്‌ടം 1000 കോടിയിലേറെ രൂപ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE