തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തിൽ പരീക്ഷകളും അഭിമുഖവും മാറ്റിവെച്ചതായി പിഎസ്‌സി അറിയിച്ചു. ഫെബ്രുവരി 4ആം തീയതിയിലെ കേരള വാട്ടർ അതോറിറ്റിയിലെ ഓപ്പറേറ്റർ തസ്‌തികയിലേക്കുള്ള ഒഎംആർ പരീക്ഷ ഒഴികെ ഫെബ്രുവരി ഒന്ന് മുതൽ 19 വരെ നടത്തുവാൻ നിശ്‌ചയിച്ചിരുന്ന എല്ലാ പരീക്ഷകളുമാണ് മാറ്റിവെച്ചത്.
ഈമാസം 27 മുതൽ ഫെബ്രുവരി 18 വരെ സംസ്‌ഥാനത്തൊട്ടാകെ നടത്തുവാൻ നിശ്‌ചയിച്ചിരുന്ന പിഎസ്‌സി അഭിമുഖവും എറണാകുളം റീജിയണൽ ഓഫിസിൽ 27ന് നടത്തുവാൻ നിശ്‌ചയിച്ചിരുന്ന വാചാപരീക്ഷയും മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതാണ്.
എന്നാൽ ഫെബ്രുവരി 4ലെ പരീക്ഷ മാറ്റമില്ലാതെതന്നെ നടക്കും.
ഈ മാസം 25 മുതൽ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതു വരെ വകുപ്പുതല പരീക്ഷ ഓൺലൈൻ സർട്ടിഫിക്കറ്റ് നേരിട്ട് വിതരണം ചെയ്യുന്നതല്ലെന്നും പിഎസ്‌സി അറിയിച്ചു. പ്രൊബേഷൻ- ഡിക്ളറേഷൻ, പ്രമോഷൻ എന്നിവ ഡ്യൂ ആയിട്ടുള്ളവർ ഓഫീസ് മേലധികാരിയുടെ ശുപാർശ കത്ത് jsde.psc@kerala.gov.in എന്ന വിലാസത്തിൽ ഇ-മെയിൽ ചെയ്യുകയോ, ജോയിന്റ് സെക്രട്ടറി, വകുപ്പുതല പരീക്ഷ വിഭാഗം, കേരള പബ്ളിക് സർവീസ് കമ്മീഷൻ, പട്ടം, തിരുവനന്തപുരം, 695004 എന്ന മേൽവിലാസത്തിൽ അയക്കുകയോ ചെയ്യാം.
Most Read: സിദ്ദുവിന് വേണ്ടി പാകിസ്‌ഥാനിൽ നിന്ന് സന്ദേശം വന്നിരുന്നു; അമരീന്ദർ സിംഗ്





































