സിദ്ദുവിന് വേണ്ടി പാകിസ്‌ഥാനിൽ നിന്ന് സന്ദേശം വന്നിരുന്നു; അമരീന്ദർ സിംഗ്

By Desk Reporter, Malabar News
Got message from Pakistan to include Sidhu in Punjab cabinet: Capt Amarinder Singh
Ajwa Travels

ചണ്ഡീഗഢ്: നവ്‌ജ്യോത് സിംഗ് സിദ്ദുവിനെ സംസ്‌ഥാന മന്ത്രിസഭയിലേക്ക് തിരികെ എടുക്കണമെന്ന് ആവശ്യപ്പെട്ട് പാകിസ്‌ഥാനിൽ നിന്ന് തനിക്ക് സന്ദേശം ലഭിച്ചതായി പഞ്ചാബ് മുൻ മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ്. അന്നത്തെ പഞ്ചാബ് മുഖ്യമന്ത്രിയായിരുന്ന ക്യാപ്റ്റൻ അമരീന്ദർ സിംഗ് സിദ്ദുവിനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കിയതിന് പിന്നാലെയാണ് സന്ദേശം ലഭിച്ചത്.

സിദ്ദുവിനെ മന്ത്രിസഭയിൽ തിരികെ എടുക്കാൻ ആവശ്യപ്പെട്ട് പാകിസ്‌ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ആയിരുന്നു സന്ദേശം അയച്ചതെന്നും അമരീന്ദർ സിംഗ് പറഞ്ഞു. “പാകിസ്‌ഥാൻ പ്രധാനമന്ത്രി ഒരു അഭ്യർഥന അയച്ചിരുന്നു, സിദ്ദുവിനെ നിങ്ങളുടെ ക്യാബിനറ്റിലേക്ക് തിരിച്ചെടുക്കാൻ കഴിഞ്ഞാൽ അത് സന്തോഷകരമായേനെ, അദ്ദേഹം എന്റെ പഴയ സുഹൃത്താണ്. അദ്ദേഹം പ്രവർത്തിക്കുന്നില്ലെങ്കിൽ നിങ്ങൾക്ക് അദ്ദേഹത്തെ നീക്കം ചെയ്യാം,”- എന്നായിരുന്നു സന്ദേശമെന്നും അമരീന്ദർ സിംഗ് പറഞ്ഞു.

തൊട്ടുപിന്നാലെ മാദ്ധ്യമങ്ങളെ അഭിസംബോധന ചെയ്‌ത സിദ്ദു വിഷയത്തിൽ പ്രതികരിക്കാൻ വിസമ്മതിച്ചു. പ്രതികരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല എന്നായിരുന്നു അദ്ദേഹം മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞത്.

Most Read:  അമിത്ഷായുടെ കോവിഡ് പ്രോട്ടോകോൾ ലംഘനം; എസ്‌പി പരാതി നൽകി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE