അടിപിടിയിൽ ഒരാൾ മരിച്ച സംഭവം; സിദ്ദുവിന് ഒരു വർഷം തടവ്‌

By News Desk, Malabar News
Navjot Singh Sidhu surrenders in court
Ajwa Travels

ന്യൂഡെൽഹി: കാര്‍ പാര്‍ക്ക് ചെയ്‌തതുമായി ബന്ധപ്പെട്ടുണ്ടായ വാക്കേറ്റത്തിനും അടിപിടിക്കുമൊടുവില്‍ ഒരാള്‍ മരിച്ച കേസില്‍ മുന്‍ ക്രിക്കറ്റ് താരവും, കോൺഗ്രസ് നേതാവുമായ നവ്‌ജ്യോത് സിങ് സിദ്ദുവിന് ഒരുവർഷം തടവ്. 32 വര്‍ഷം മുമ്പ് നടന്ന സംഭവത്തിലാണ് ശിക്ഷ. വാക്കേറ്റത്തിനും അടിപിടിക്കുമൊടുവില്‍ 65കാരനായ ഗുര്‍ണാം സിങ് മരിച്ച കേസിലാണ് വിധി. സുപ്രീം കോടതിയാണ് ശിക്ഷ വിധിച്ചത്.

വാക്കേറ്റത്തിനൊടുവില്‍ ഗുര്‍നാം സിങ്ങിന്റെ തലയില്‍ സിദ്ദു അടിച്ചെന്നും ഇതാണ് മരണത്തിലേക്ക് നയിച്ചതെന്നുമാണ് കേസ്‌. ജസ്‌റ്റിസുമാരായ എഎം ഖാന്‍വില്‍ക്കര്‍, സഞ്‌ജയ് കിഷന്‍ കൗള്‍ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രസ്‌താവിച്ചത്.

പട്യാലയില്‍ 1988 ഡിംസബര്‍ 27ന് വാഹനം നടുറോഡില്‍ പാര്‍ക്ക് ചെയ്‌ത സിദ്ദുവിനെ മറ്റൊരു വാഹനത്തില്‍ വന്ന ഗുര്‍ണാം സിങ് ചോദ്യം ചെയ്‌തതാണ്‌ പ്രകോപനത്തിന് കാരണമായത്. തലക്ക് പരിക്കേറ്റ ഗുര്‍ണാം സിങ് ആശുപത്രിയില്‍ വെച്ച് മരിക്കുകയും ചെയ്‌തിരുന്നു. പഞ്ചാബ് ഹരിയാന ഹൈക്കോടതി മനഃപൂര്‍വമല്ലാത്ത നരഹത്യക്ക് 3 വര്‍ഷം തടവിന് വിധിച്ചെങ്കിലും 2018ല്‍ സുപ്രീം കോടതി ശിക്ഷ 1,000 രൂപ പിഴയിലൊതുക്കി. തുടർന്ന് മരിച്ചയാളുടെ ബന്ധുക്കള്‍ നല്‍കിയ പുനഃപരിശോധനാ ഹരജിയിലാണ് സുപ്രീം കോടതി ഒരു വര്‍ഷത്തെ തടവുശിക്ഷ വിധിച്ചിരിക്കുന്നത്.

Most Read: ദിലീപ് തെളിവുകൾ നശിപ്പിച്ചുവെന്ന് ആവർത്തിച്ച് പ്രോസിക്യൂഷൻ; ചോദ്യം ചെയ്‌ത്‌ കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE