ചണ്ഡീഗഡ്: റബ്ബര്‍ ഡോളെന്ന പരിഹാസ പരാമർശത്തിന് പിന്നാലെ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിനെ പ്രശംസിച്ച് കോൺഗ്രസ് പഞ്ചാബ് സംസ്‌ഥാന അധ്യക്ഷൻ നവജ്യോത് സിംഗ് സിദ്ദു. ചരടുവലിക്കൊത്ത് നീങ്ങാത്ത ആത്‌മാഭിമാനമുള്ള വ്യക്‌തിയാണ് ആം ആദ്‌മി പാർട്ടിയുടെ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ എന്നാണ് സിദ്ദുവിന്റെ പ്രശംസ.
കഴിഞ്ഞ ദിവസം ഭഗവന്ത് മന്നിനെ റബ്ബര്‍ ഡോളെന്ന് വിളിച്ച് വിമര്‍ശിച്ചതിന് തൊട്ടു പിന്നാലെയാണ് മലക്കംമറിഞ്ഞ് സിദ്ദു പ്രശംസയുമായി രംഗത്ത് വരുന്നത്. മുഖ്യമന്ത്രി ഭഗവന്ത് മന്‍ തനിക്ക് സ്വന്തം സഹോദരനെപോലെയാണ്. അദ്ദേഹം വളരെ സത്യസന്ധനാണെന്നും സിദ്ദു അഭിപ്രായപ്പെട്ടു. ഭഗവന്ത് മന്നിനെതിരെ ഒരിക്കലും താന്‍ വിരല്‍ ചൂണ്ടിയിട്ടില്ലെന്നും സിദ്ദു വ്യക്‌തമാക്കി.
ഭഗവന്ത് മന്‍ പാര്‍ട്ടിക്ക് മുകളില്‍ ഉയര്‍ന്ന് പഞ്ചാബിന്റെ നിലനിൽപ്പിന് വേണ്ടി പോരാടുന്ന വ്യക്‌തിയാണെന്നും സിദ്ദു വിലയിരുത്തി. സംസ്‌ഥാനത്തെ മാഫിയക്കെതിരെ പോരാടാന്‍ ഭഗവന്ത് മൻ തയ്യാറാണെങ്കില്‍ തന്റെ പൂർണ പിന്തുണയും സിദ്ദു വാഗ്‌ദാനം ചെയ്‌തു. പഞ്ചാബിലെ കോണ്‍ഗ്രസിന്റെ പരാജയത്തിന് കാരണം മാഫിയ ഭരണമാണെന്ന വിമര്‍ശനവും സിദ്ദു ഉയര്‍ത്തി.
Most Read: വധഗൂഢാലോചന കേസ്; മഞ്‌ജു വാര്യരുടെ മൊഴിയെടുത്തു