വധഗൂഢാലോചന കേസ്; മഞ്‌ജു വാര്യരുടെ മൊഴിയെടുത്തു

By Staff Reporter, Malabar News
manju warrier
Ajwa Travels

കൊച്ചി: വധ​ഗൂഢാലോചന കേസിൽ നടി മഞ്‌ജു വാര്യരുടെ മൊഴി ക്രൈം ബ്രാഞ്ച് അന്വേഷണസംഘം രേഖപ്പെടുത്തി. മഞ്‌ജു വാര്യർ താമസിച്ചിരുന്ന സ്വകാര്യ ഹോട്ടലിലെത്തിയാണ് മൊഴിയെടുത്തത്. വധ​ഗൂഢാലോചന കേസ് അന്വേഷിക്കുന്ന എസ്‌പി മോഹനചന്ദ്രന്റെ നേതൃത്വത്തിലുളള സംഘമാണ് മൂന്നര മണിക്കൂർ ചെലവഴിച്ച് വിശദമായ മൊഴി രേഖപ്പെടുത്തിയത്.

സായ് ശങ്കർ ഡിലീറ്റ് ചെയ്‌തതായി കണ്ടെത്തിയ ചില ഫയലുകളിൽ മഞ്‌ജുവിന്റെ ശബ്‌ദ സന്ദേശങ്ങളുണ്ടായിരുന്നു. ഇതിൽ വ്യക്‌തത വരുത്താനാണ് മഞ്‌ജുവിൽ നിന്ന് മൊഴിയെടുത്തത്.

മഞ്‌ജുവും ദീലീപും തമ്മിലെ വിവാഹബന്ധം വേർപെടുത്തിയ ശേഷം ഇരുവരും തമ്മിൽ നിരവധി തവണ ഫോണിൽ സംസാരിച്ചിട്ടുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഈ ഘട്ടങ്ങളിൽ ദീലീപിന്റെ ഭാ​ഗത്ത് നിന്ന് എന്ത് തരം സമീപനമാണ് ഉണ്ടായത്, വാട്‍സ്ആപ്പ് ചാറ്റുകളിലെ വിശദാംശങ്ങൾ എന്നിവയാണ് മഞ്‌ജുവിൽ നിന്ന് ക്രൈം ബ്രാഞ്ച് ചോദിച്ചറിഞ്ഞത്.

Read Also: നിമിഷ പ്രിയയുടെ മോചനം; മധ്യസ്‌ഥ ശ്രമവുമായി കേന്ദ്രം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE