യുഎഇയിൽ രോഗമുക്‌തി ഉയരുന്നു; 24 മണിക്കൂറിൽ 2,640 കോവിഡ് മുക്‌തർ

By Team Member, Malabar News
Covid Recovery cases Increased In UAE And Covid Cases Decreased
Ajwa Travels

അബുദാബി: യുഎഇയിൽ പ്രതിദിനം കോവിഡ് മുക്‌തരാകുന്ന ആളുകളുടെ എണ്ണത്തിൽ ഉയർച്ച തുടരുന്നു. 2,640 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിൽ മാത്രം യുഎഇയിൽ കോവിഡ് മുക്‌തി ഉണ്ടായത്. അതേസമയം നിലവിൽ കോവിഡ് ബാധിതരാകുന്ന ആളുകളുടെ എണ്ണം വളരെ കുറവാണ്. 651 പേർക്ക് മാത്രമാണ് കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് രോഗബാധ ഉണ്ടായത്.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി യുഎഇയിൽ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം ആയിരത്തിൽ താഴെ തുടരുകയാണ്. അതിനാൽ തന്നെ രാജ്യത്ത് വലിയ ആശ്വാസമാണ് കോവിഡ് ആശങ്കയിൽ ഉണ്ടാകുന്നത്. അതേസമയം കഴിഞ്ഞ 24 മണിക്കൂറിലും 2 പേർ കോവിഡിനെ തുടർന്ന് രാജ്യത്ത് മരണത്തിന് കീഴടങ്ങി.

ആരോഗ്യ പ്രതിരോധ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം രാജ്യത്ത് ഇതുവരെ കോവിഡ് സ്‌ഥിരീകരിച്ചത്‌ 8,75,258 പേർക്കാണ്. ഇവരിൽ 8,21,021 പേർ ഇതിനോടകം തന്നെ രോഗമുക്‌തരായിട്ടുണ്ട്. കൂടാതെ രോഗമുക്‌തരുടെ എണ്ണം ഉയരുന്നതിനാൽ നിലവിൽ ചികിൽസയിൽ കഴിയുന്ന ആളുകളുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തുന്നുണ്ട്. 51,941 പേരാണ് നിലവിൽ യുഎഇയിൽ കോവിഡ് ബാധയെ തുടർന്ന് ചികിൽസയിൽ കഴിയുന്നത്.

Read also: പ്രാർഥനാ സമയത്ത് ഉച്ചത്തിൽ പാട്ട് വെച്ചാൽ 1000 റിയാൽ പിഴ; സൗദി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE